നന്നമ്പ്ര പഞ്ചായത്ത് സാന്ത്വനം പെയ്ൻ ആൻ്റ് പാലിയേറ്റീവ് കെയർ സൊസൈറ്റി ഓഫീസ് ഉദ്ഘാടനം ശനിയാഴ്ച വഖഫ് -കായിക മന്ത്രി വി. അബ്ദുറഹ്മാൻ നിർവ്വഹിക്കും.
24ന് ശനിയാഴ്ച വൈകീട്ട് 6:30 ന് കൊടിഞ്ഞി ഫാറൂഖ് നഗറിൽ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ: ഹുസൈൻ സഖാഫി ചുള്ളിക്കോട്, എസ്. വൈ. എസ്. സംസ്ഥാന ഫിനാൻസ് സെക്രട്ടറി എം. മുഹമ്മദ് സ്വാദിഖ് വെളിമുക്ക് ,ജില്ലാ പഞ്ചായത്ത് അംഗം ശരീഫ് കുറ്റൂർ, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് മൊയ്തീൻകുട്ടി മാസ്റ്റർ പച്ചായി, ബ്ലോക്ക് പഞ്ചായത്ത് അംഗം ശാഫി പൂക്കയിൽ,സയ്യിദ് അബ്ദുൽ കരീം തെയ്യാല, ഫക്രുദ്ദീൻ അലി കൊടിഞ്ഞി , കോമുകുട്ടി ഹാജി നെച്ചിക്കാട്ട് പ്രസംഗിക്കും. ചടങ്ങിൽ രണ്ടാം ഹോം കെയറിൻ്റെ പുതിയ വാഹന സമർപ്പണവും നടക്കും

إرسال تعليق
Thanks