സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ മലപ്പുറം സിറ്റിംഗ് 20 ന് രാവിലെ 10 മുതൽ തിരൂർ പി. ഡബ്ല്യു.ഡി റസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ നടക്കും. കമ്മീഷൻ അംഗം പി. റോസ ഹർജികൾ പരിഗണിക്കും.
നിലവിലുള്ള പരാതികൾ പരിഗണിക്കുന്നതോടൊപ്പം പുതിയ പരാതികൾ സ്വീകരിക്കും. സംസ്ഥാനത്തെ ന്യൂനപക്ഷങ്ങളായ മുസ്ലീം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, ജൈന, പാഴ്സി വിഭാഗങ്ങളിൽപ്പെട്ടവർക്ക് പരാതികൾക്ക് പരിഹാരം കാണാൻ കമ്മീഷനെ സമീപിക്കാം .
സിറ്റിംഗുകളിൽ കമ്മീഷന് നേരിട്ടോ, തപാലിലോ, kscminorities@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ, 9746515133 എന്ന നമ്പറിലോ പരാതി സമർപ്പിക്കാം.
Post a Comment
Thanks