ചെമ്മാട്: ശാരീരിക പരിമിതികളാൽ വിഷമിക്കുന്ന നാട്ടുകാരന് ആശ്വാസമേകി ഗ്രീൻ ട്രാക്ക് കൾച്ചറൽ സെന്റർ വീൽചെയർ നൽകി. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ചെമ്മാട് ഗ്രീൻ ട്രാക്ക് ഒരു വ്യക്തിക്ക് താങ്ങും തണലുമായത്.
സ്നേഹത്തിന്റെയും കരുതലിന്റെയും പ്രതീകമായി പ്രവർത്തിക്കുന്ന ഈ കൂട്ടായ്മ ഇതിനോടകം ഒട്ടനവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്..
വീൽചെയർ കൈമാറ്റ ഉദ്ഘാടന ചടങ്ങ് എറമ്പൻ ഹസ്സൻ ഹാജി നിർവഹിച്ചു.
ചടങ്ങിൽ ഗ്രീൻ ട്രാക്ക് പ്രസിഡന്റ് ലത്തീഫ് അത്തോളി, ട്രഷറർ അനസ് വി കെ, ഭാരവാഹികളായ എംപി അസ്‌ലം, സമീർ പാലപ്പറ്റ, ചെരിച്ചിയിൽ സൈതലവി, നാസർ വി കെ, ഇസ്ഹാഖ് വി കെ, ഗഫൂർ പി പി, ഷറഫു എ വി, അബ്ദുറഹ്മാൻ കുട്ടി, ഇസ്മായിൽ കെ എന്നിവർ പങ്കെടുത്തു...

إرسال تعليق
Thanks