കോഴിക്കോട് ബീച്ചിൽ യുവാവ് മരിച്ചനിലയിൽ


കോഴിക്കോട്: സൗത്ത് ബീച്ചിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. കോഴിക്കോട് മുഖദാർ സ്വദേശി ആസിഫ് ആണ് മരിച്ചത്.


കടൽഭിത്തിയിലെ കല്ലിനിടയിൽ തല കുടുങ്ങിയനിലയിലാണ് മൃതദേഹം കണ്ടത്.


മരിച്ച ആസിഫ് ഓട്ടോറിക്ഷ ഡ്രൈവറാണ്. വ്യാഴാഴ്ച‌ രാവിലെ ബീച്ചിലെത്തിയവരാണ് കടൽഭിത്തിയിൽ മൃതദേഹം കണ്ടത്. തുടർന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു.


ആസിഫിനെ ബുധനാഴ്‌ച വൈകീട്ട് ബീച്ചിൽ കണ്ടിരുന്നതായി പരിസരവാസികൾ പറഞ്ഞു. ഓട്ടോയും സമീപത്തായി ഉണ്ടായിരുന്നതായും നാട്ടുകാർ പറഞ്ഞു.


മൃതദേഹം പുറത്തെടുത്ത് ഇൻക്വസ്റ്റ് പൂർത്തിയാക്കിയശേഷം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. സംഭവത്തിൽ പോലീസ് അസ്വാഭാവികമരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Post a Comment

Thanks

أحدث أقدم