ബാലുശ്ശേരി: തെരഞ്ഞെടുപ്പ് ആഹ്ലാദപ്രകടനത്തിനിടെ സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ചു അപകടം. ഒരാള്‍ മരിച്ചു. ഒരാള്‍ക്ക് പരിക്ക്. പനങ്ങാട് പഞ്ചായത്ത് രണ്ടാംാം വാര്‍ഡില്‍ നിന്നും ജയിച്ച യുഡിഎഫ് സ്ഥാനാര്‍ഥി ദേവാനന്ദ് മാഷിന്റെ ആഹ്ലാദ പ്രകടനത്തിനിടെയാണ് ദാരുണമായ സംഭവമുണ്ടായത്.
കുറുമ്പൊയില്‍ വയലട റൂട്ടില്‍ മരത്തുംപടിയില്‍ രാത്രിയോടെയാണ് സംഭവം നടന്നത്. ദേവാനന്ദ് മാഷിന്റെ ബന്ധു സന്ദീപാണ് മരിച്ചത്.
മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജില്‍. പടക്കവുമായി പോകുകയായിരുന്ന സ്‌കൂട്ടറാണ് പൊട്ടിതെറിച്ചതെന്നാണ് പ്രാഥമിക നിഗമനം.
Post a Comment
Thanks