ഉണ്ടായത് അപ്രതീക്ഷിത തിരിച്ചടി, തിരുത്തി മുന്നോട്ട് പോകും; യുഡിഎഫ് വർഗീയശക്തികളുമായി നീക്കുപോക്ക് നടത്തിയാണ് മത്സരിച്ചത്: എം.വി ഗോവിന്ദൻ


തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനുണ്ടായത് അപ്രതീക്ഷിത തിരിച്ചടിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ആവശ്യമായ പരിശോധനകൾ നടത്തും. 

തിരുത്തി മുന്നോട്ട് പോകും. തിരുത്തലുകൾ വരുത്തി മുന്നോട്ടുപോയ അനുഭവം എൽഡിഎഫിൽ ഉണ്ടെന്നും എൽഡിഎഫിന്റെ അടിത്തറ തകർന്നിട്ടില്ലെന്നും എം.വി ​ഗോവിന്ദൻ. 

രാഷ്ട്രീയമായ വിധി നിർണയിക്കുന്ന ജില്ലാ പഞ്ചായത്തുകളിൽ ഏഴെണ്ണം എൽഡിഎഫിനാണ്. പകുതിയിലും ജയിക്കാൻ സാധിച്ചുവെന്നത് പ്രധാനപ്പെട്ട കാര്യമാണ്. 2010ൽ നടന്ന തെരഞ്ഞെടുപ്പിൽ ആറ് ജില്ലാ പഞ്ചായത്തുകൾ മാത്രമാണ് എൽഡിഎഫ് വിജയിച്ചതെന്നും മറ്റ് കാര്യങ്ങളൊക്കെ പരിശോധിക്കേണ്ടതാണെന്നും എം.വി ​ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു

Post a Comment

Thanks

Previous Post Next Post