അരിഷ്ടം കുടിച്ചതിന്റെ പണം ചോദിച്ചു; ജീവനക്കാരനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി



  കൊല്ലം: അരിഷ്ട്ടം കുടിച്ചതിൻ്റെ പണം ചോദിച്ചതിന് അരിഷ്ടക്കടയിലെ ജീവനക്കാരനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. കൊല്ലം കടയ്ക്കലിലാണ് സംഭവം. കൊല്ലപ്പെട്ടത് കടയ്ക്കൽ മണലുവട്ടം സ്വദേശി സത്യബാബു(70)വാണ് കൊല്ലപ്പെട്ടത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സത്യബാബു ആശുപത്രിയിൽ ചികിത്സയിലായിരുന്നു.


20 ദിവസമായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന സത്യബാബു ഇന്നാണ് മരിച്ചത്. സംഭവത്തിൽ കടയ്ക്കൽ തുടയന്നൂർ സ്വദേശിയായ സിനുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. 

Post a Comment

Thanks

أحدث أقدم