തദ്ദേശതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ദിവസത്തെ വിജയാഹ്ലാദപ്രകടനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മലപ്പുറം ഡി.വൈ.എസ്.പി കെ.എം ബിജുവിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ആഹ്ലാദപ്രകടനം മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടാവത്ത രൂപത്തിലും നിയമം പാലിച്ചും നടത്തണമെന്ന് യോഗത്തില്‍ ഡി.വൈ.എസ്.പി ആവശ്യപ്പെട്ടു. വിജയാഹ്ലാദ പ്രകടനങ്ങള്‍ ബന്ധപ്പെട്ട സ്റ്റേഷന്‍ ഹൗസ് ഓഫീസറെ മുന്‍കൂട്ടി അറിയിക്കണം. വിജയാഹ്ലാദ പ്രകടനങ്ങളും, മറ്റു പരിപാടികളും വൈകീട്ട് ആറിന് അവസാനിപ്പിക്കണമെന്നും ഡി.വൈ.എസ്.പി അറിയിച്ചു. പൊതുസ്ഥലങ്ങളിലും ഇലക്ട്രിക് പോസ്റ്റുകളിലും സ്ഥാപിച്ച കൊടികള്‍, ബോര്‍ഡുകള്‍ എന്നിവ വെള്ളിയാഴ്ച തന്നെ അഴിച്ച് മാറ്റാന്‍ യോഗത്തില്‍ തീരുമാനിച്ചു. ആഹ്ലാദ പ്രകടനങ്ങളില്‍ ക്രമസമാധാനം പാലിക്കാനും നിയമലംഘനം ഒഴിവാക്കാനും യോഗത്തില്‍ തീരുമാനിച്ചു. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡി.വൈ.എസ്.പി അറിയിച്ചു.
യോഗത്തിലെ പ്രധാന തീരുമാനങ്ങള്‍.
* പൊതുസ്ഥലങ്ങളില്‍ സ്റ്റേജ് കെട്ടിയുള്ള പരിപാടികള്‍ നടത്തരുത്
* മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രചരണ ബോര്‍ഡുകളും കൊടിതോരണങ്ങളും നശിപ്പിക്കരുത്.
* നിയമാനുസൃത അനുമതിയില്ലാതെ ഉച്ചഭാഷിണികള്‍ ഉപയോഗിക്കരുത്.
* പടക്കം, ഗുണ്ട്, കരിമരുന്ന് പ്രയോഗം തുടങ്ങിയ സ്‌ഫോടക വസ്തുക്കള്‍ അശ്രദ്ധമായി കൈകാര്യം ചെയ്യരുത്.
* അനുവദനീയമായതിലും കൂടിയ ആവൃത്തിയിലുള്ള ഉച്ചഭാഷിണികള്‍ ഉപയോഗിക്കരുത്.
* കുട്ടികളെ വിജയാഹ്ലാദ പ്രകടനങ്ങളില്‍ പങ്കെടുപ്പിക്കരുത്.
* രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ ഉപയോഗിച്ച് ശബ്ദമലിനീകരണം വരുത്തുന്നവര്‍ക്കെതിരെയും, അപകടകരമായ രീതിയില്‍ വാഹനം ഉപയോഗിക്കുന്നവര്‍ക്കെതിരെയും നിയമ നടപടികള്‍ സ്വീകരിക്കും.
* ആംബുലന്‍സ് ഉള്‍പ്പെടെയുള്ള അവശ്യ സര്‍വ്വീസുകളുടെ സുഗമമായ സേവനം ഉറപ്പ് വരുത്തണം. റോഡുകള്‍ തടസ്സപ്പെടുത്തിയുള്ള പ്രകടനങ്ങള്‍ നടത്തരുത്.
* മതസൗഹാര്‍ദത്തെയും സാമൂഹിക സാംസ്‌കാരിക പാശ്ചാത്തലത്തേയും ഹനിക്കുന്ന വിധത്തിലുള്ള പ്രകോപനപരമായ മുദ്രാവാക്യങ്ങളും അനൗണ്‍സ്‌മെന്റുകളും പ്രദര്‍ശനങ്ങളും ഒഴിവാക്കണം.
* സാമൂഹ്യ മാധ്യമങ്ങള്‍ വഴി മറ്റ് പാര്‍ട്ടികള്‍ക്കോ പ്രവര്‍ത്തകര്‍ക്കോ എതിരെ പ്രകോപനപരവും ആക്ഷേപകരവുമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കും.
* പ്രകടനങ്ങളും മറ്റും നടത്തുമ്പോള്‍ ഉത്തരവാദപ്പെട്ട നേതാക്കളുടെ സാന്നിധ്യം ഉറപ്പുവരുത്തണം.
* അനുവദിക്കപ്പെട്ട സ്ഥലത്തും സമയത്തും മാത്രമേ പരിപാടികള്‍ നടത്താവു.
إرسال تعليق
Thanks