അമ്മായിയമ്മയും മരുമകളും മത്സരിച്ചത് ഒരേ വാര്‍ഡില്‍; ഫലം വന്നപ്പോള്‍ രണ്ടുപേരും തോറ്റു


അമ്മായിയായമ്മയും മരുമകളും മത്സരിച്ച പള്ളിക്കല്‍ പഞ്ചായത്തിലെ പതിനൊന്നാം വാർഡിലെ തെരഞ്ഞെടുപ്പില്‍ രണ്ടുപേരും തോറ്റു.

യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച മരുമകള്‍ ജാസ്മിൻ എബിയും സ്വതന്ത്രയായി മത്സരിച്ച കുഞ്ഞുമോള്‍ കൊച്ചുപാപ്പിയുമാണ് പരാജയപ്പെട്ടത്. വാര്‍ഡില്‍ എല്‍ഡിഎഫ് സ്വതന്ത്രയായി മത്സരിച്ച സുരഭി സുനിലാണ് വിജയിച്ചത്.


അമ്മായിയമ്മയും മരുമകളും നേർക്കുനേർ മത്സരിക്കുന്നുവെന്ന പ്രത്യേകതയാണ് പള്ളിക്കല്‍ പഞ്ചായത്തിലെ പതിനൊന്നാം വാർഡ് ശ്രദ്ധിക്കപ്പെടാൻ കാരണം. യു ഡി എഫ് സ്ഥാനാര്‍ത്ഥിയായ ജാസ്മിന് 167 വോട്ടുകള്‍ ലഭിച്ചപ്പോള്‍, കുഞ്ഞുമോള്‍ക്ക് 17 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. ത്രികോണ മത്സരം നടന്ന വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥി നിരുപമ 168 വോട്ടുകളും നേടി. വോട്ടുതേടി മരുമകള്‍ യുഡിഎഫ് പ്രവർത്തകർക്കൊപ്പം വീടുവീടാന്തരം കയറിയിറങ്ങിയപ്പോള്‍ ഒറ്റയ്ക്കായിരുന്നു കുഞ്ഞുമോളുടെ പ്രചരണം.


തൃക്കാക്കര നഗരസഭയില്‍ വിജയത്തിന്റെ മധുരം ഒരേ വീട്ടിലേക്ക് കൊണ്ട് വന്ന് സിപിഎം സ്ഥാനാര്‍ഥികളായ ദമ്ബതികള്‍


ഒരേ കുടുംബത്തില്‍ നിന്ന് രണ്ട് സ്ഥാനാര്‍ത്ഥികള്‍ ഒരേ വാര്‍ഡില്‍ ജനവിധി തേടുന്നതിന്‍റെ കൗതുകം മാധ്യമശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. എന്നാല്‍ രണ്ടുപേർക്കും ദാരുണമായ തൊലി ആരും പ്രതീക്ഷിച്ചിരുന്നില്ല. തനിക്കൊപ്പം മരുമകള്‍ അടക്കം നാലു സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നുണ്ടെന്നും ഇത്തവണ തന്നെ വിജയിപ്പിക്കണമെന്നും പറഞ്ഞുകൊണ്ടാണ് കുഞ്ഞുമോള്‍ ഒറ്റയ്ക്ക് വീടുകള്‍ കയറിയിറങ്ങി പ്രചാരണം നടത്തിയത്.


അമ്മായിയമ്മ – മരുമകള്‍ പോരല്ല ഈ മത്സരത്തിന് കാരണമെന്ന് കുഞ്ഞുമോള്‍ നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു. താൻ മത്സരിക്കുന്ന കാര്യം മകനോട് പറഞ്ഞിരുന്നുവെന്നും എന്നാല്‍ മരുമകള്‍ മത്സരിക്കുന്ന കാര്യം പറഞ്ഞിട്ടില്ലെന്നുമാണ് കുഞ്ഞുമോള്‍ പറഞ്ഞത്. താനാണ് ഇവിടെ ആദ്യം പത്രിക നല്‍കിയത്. താൻ മത്സരിക്കുന്ന കാര്യം പറഞ്ഞപ്പോഴും മകൻ അവന്‍റെ ഭാര്യയെ സ്ഥാനാര്‍ത്ഥിയാക്കുന്ന കാര്യം പറഞ്ഞിരുന്നില്ല. നിങ്ങള്‍ മത്സരിക്കൂ എന്നും, ഞാൻ കാണിച്ചു തരാമെന്നും പറഞ്ഞ് അവൻ വാശിക്കാണ് മരുമകളെ സ്ഥാനാര്‍ത്ഥിയാക്കിയതെന്നാണ് കുഞ്ഞുമോളുടെ പരാതി.


മുൻപ് ബ്ലോക്കിലേക്കും ഗ്രാമപഞ്ചായത്തിലേക്കും വിജയിച്ചിട്ടുണ്ട് കുഞ്ഞുമോള്‍. ഒറ്റയ്ക്ക് വീടുകയറി വോട്ടുതേടി ആയിരുന്നു കുഞ്ഞുമോളുടെ പ്രചാരണം. എന്നാല്‍, ജനാധിപത്യമല്ലേയെന്നും ആര്‍ക്കും മത്സരിക്കാമല്ലോയെന്നുമാണ് കുഞ്ഞുമോളുടെ മരുമകളും യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ ജാസ്മിൻ എബി പറഞ്ഞ മറുപടി.

Post a Comment

Thanks

Previous Post Next Post