കോഴിക്കോട്: വഖ്ഫ് സ്വത്തുക്കളുടെ വിശദാംശങ്ങൾ കേന്ദ്ര വഖ്ഫ് പോർട്ടലായ ഉമീദിൽ രജിസ്റ്റർ ചെയ്യേണ്ട സമയപരിധി ഈ മാസം അഞ്ചിന് അവസാനിക്കാനിരിക്കെ പോർട്ടലിന്റെ അപാകതകൾ പരി ഹരിക്കണമെന്നും അപ്ലോഡിംഗ് പ്രക്രിയക്ക് സാവകാശം അനു വദിക്കണമെന്നും ആവശ്യപ്പെട്ട് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബു ബക്കർ മുസ്‌ലിയാർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വഖ്ഫ് ചുമതലയുള്ള ന്യൂനപക്ഷ മന്ത്രി കിരൺ റിജിജുവിനും കത്തയച്ചു. നിലവിൽ രാജ്യ വ്യാപകമായി അപ്‌പ്ലോഡിംഗ് പ്രക്രിയ നടക്കുന്നുണ്ടെങ്കിലും വെബ്സൈറ്റിന്റെ സാങ്കേതിക പോരായ്‌മകൾ കാരണമുള്ള സമയദൈർഘ്യവും സബ്‌മിഷൻ സങ്കീർണതകളും നടപടിക്രമങ്ങളെ സാരമായി ബാധിക്കുന്നുണ്ട്. പുതുതായി അവതരിപ്പിച്ച പോർട്ടൽ എന്ന നിലയിൽ നിരവധി പ്രവർത്തന പോരായ്‌മകൾ പ്ലാറ്റ്ഫോമിനുണ്ട്.
കൂടുതൽ ബോധവത്കരണ പ്രവർത്തനങ്ങളും പോർട്ടലിൻ്റെ അപ്ഡേഷനും ഇനിയും നടക്കേണ്ടതുണ്ടെന്നും അപ്‌പ്ലോഡ് ചെയ്യാനുള്ള കാലാവധി ഒരു വർഷം വരെയെങ്കിലും നീട്ടിത്തരണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.
കുറഞ്ഞ സമയപരിധി ആയിരക്കണക്കിന് മുതവല്ലികളെയും വഖ്ഫ് സ്വത്തുക്കളെയും പിഴ നൽകാനുള്ള സാധ്യതയിലേക്ക് നയിക്കുന്നുവെന്നും സർ ക്കാർ പ്ലാറ്റ്‌ഫോമിലെ സാ ങ്കേതിക തകരാറുകൾക്ക് ഉപയോക്താക്കളെ ശിക്ഷിക്കരുതെന്നും ഗ്രാൻഡ് മുഫ്തി കത്തിൽ പറയുന്നു.
വഖ്ഫ് ഭേദഗതിയിലും അപ്‌പ്ലോഡിംഗ് സാവകാശം ആവശ്യപ്പെട്ടും വിവിധ കക്ഷികൾ ഉന്നയിച്ച ഹരജികൾ സുപ്രീം കോടതിയുടെ പരി ഗണനയിലിരിക്കെ, രജിസ്ട്രേ ഷൻ നടപടികൾ അവസാനിപ്പി ക്കുന്നത് ഏറെ ആശങ്കാജനക മാണെന്നാണ് വിവിധ മുസ്‌ലിം സംഘടനകളും മഹല്ല് കുട്ടായ്‌മകളും പറയുന്നത്.
إرسال تعليق
Thanks