കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടം ആരംഭിച്ച് ഒരു മണിക്കൂർ പിന്നിടുമ്പോള്‍ പലയിടങ്ങളിലും വോട്ടിംഗ് യന്ത്രത്തില്‍ വ്യാപക തകരാറ്.ചില പോളിംഗ് സ്റ്റേഷനുകളില്‍ ഇതുവരെ വോട്ടിംഗ് ആരംഭിച്ചിട്ടില്ല.മറ്റിടങ്ങളില്‍ വോട്ടിംഗ് ആരംഭിച്ച് മിനിട്ടുകള്‍ക്കകം തന്നെ വോട്ടിംഗ് യന്ത്രങ്ങള്‍ പണിമുടക്കുകയായിരുന്നു.
കണ്ണൂരിലെ രാമന്തളി ജിഎം യു.പി സ്കൂള്‍,രാമനാട്ടുകര ഗണപത് യു.പി സ്കൂള്‍,മുക്കം നഗരസഭ താഴക്കോട് ഗവ.എല്‍പി സ്കൂള്‍,ചക്കിട്ടപാറ പഞ്ചായത്തിലെ ചക്കിട്ടപാറ സെന്റ് ആന്റണീസ് എല്‍പി സ്കൂള്‍,കോഴിക്കോട് ബേപ്പൂർ വെസ്റ്റ് ഗവ.എല്‍പി സ്കൂള്‍,പാപ്പിനിശ്ശേരി ഹിദായത്ത് ഇംഗ്ലിഷ് മീഡിയം സ്കൂള്‍ തുടങ്ങിയയിടങ്ങളില്‍ ക്രമീകരിച്ചിരുന്ന വോട്ടിംഗ് യന്ത്രങ്ങളാണ് തകരാറിലായത്.ഇന്ന് വൈകുന്നേരം ആറ് മണിവരെയാണ് വോട്ടെടുപ്പ്.
സമയം അവസാനിക്കുമ്പോള്‍ ക്യൂവിലുള്ള എല്ലാവരെയും വോട്ട് ചെയ്യാൻ അനുവദിക്കുമെന്ന് കഴിഞ്ഞ ദിവസം തന്നെ അറിയിച്ചിരുന്നു. ആദ്യഘട്ടത്തില്‍ വോട്ടിംഗ് യന്ത്രം തകരാറിലായ ആലപ്പുഴ മണ്ണഞ്ചേരി ഗവ.ഹൈസ്കൂള്‍ ബൂത്തിലെ റീപോളിംഗും ഇന്നാണ്.
എല്ലായിടത്തും ശനിയാഴ്ചയാണ് വോട്ടെണ്ണല്‍.അതേസമയം,കാഞ്ഞങ്ങാട് മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ പൊലീസുകാരെ പോളിംഗ് സ്റ്റേഷനില്‍ നിന്ന് പുറത്താക്കി. കാഞ്ഞങ്ങാട് കണ്‍ട്രോള്‍ റൂമിലെ സീനിയർ സിവില്‍ പൊലീസ് ഓഫീസർമാരായ സനൂപ് ജോണ്‍, നിഷാദ് എന്നിവർക്കെതിരെയാണ് നടപടി. ഇന്നലെ രാത്രി ഇരുവരും മദ്യപിച്ച് ഡ്യൂട്ടിക്ക് എത്തുകയായിരുന്നു. പ്രിസൈഡിംഗ് ഓഫീസറുടെ പരാതിയില്‍ ഇരുവർക്കെതിരെയും അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
Post a Comment
Thanks