മലപ്പുറം ജില്ലയിൽ പോളിംഗ് 77.42% * അരീക്കോടും മഞ്ചേരിയും റെക്കോർഡ് നേട്ടത്തിൽ


മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് പൂർത്തിയായപ്പോൾ ജില്ലയിൽ മികച്ച ജനപങ്കാളിത്തം. രാത്രി 8 മണിക്ക് പുറത്തുവന്ന കണക്കുകൾ പ്രകാരം ഗ്രാമങ്ങളിലും നഗരങ്ങളിലും പോളിംഗ് ശതമാനം കുത്തനെ ഉയർന്നു. ബ്ലോക്ക് തലത്തിൽ അരീക്കോടും (82.94%) നഗരസഭകളിൽ മഞ്ചേരിയും (82.93%) 82 ശതമാനത്തിലധികം വോട്ട് രേഖപ്പെടുത്തി ജില്ലയിൽ ഒന്നാമതെത്തി.


നഗരസഭകളിൽ മഞ്ചേരി വമ്പൻ ഭൂരിപക്ഷത്തിലാണ് ഒന്നാമത് നിൽക്കുന്നത്; 82.93% പേർ ഇവിടെ വോട്ട് രേഖപ്പെടുത്തി. ജില്ലാ ആസ്ഥാനമായ മലപ്പുറം നഗരസഭ 80 ശതമാനത്തിന് തൊട്ടടുത്തെത്തി (79.71%) രണ്ടാം സ്ഥാനത്തുണ്ട്.


മറ്റ് നഗരസഭകളിലെ അന്തിമ കണക്കുകൾ👇


താനൂർ: 79.27%


വളാഞ്ചേരി: 78.22%


പരപ്പനങ്ങാടി: 78.02%


കൊണ്ടോട്ടി: 77.83%


കോട്ടക്കൽ: 76.42%


നിലമ്പൂർ: 75.19%


തിരൂർ: 74.99%


തിരൂരങ്ങാടി: 74.57%


പെരിന്തൽമണ്ണ: 74.25%


ഏറ്റവും കുറഞ്ഞ നിരക്കുള്ള പൊന്നാനി നഗരസഭയിൽ പോലും 73.5% പോളിംഗ് രേഖപ്പെടുത്തി എന്നത് ജില്ലയിലെ ഉയർന്ന ജനാധിപത്യ ബോധത്തെ സൂചിപ്പിക്കുന്നു.


ബ്ലോക്ക് പഞ്ചായത്തുകളിൽ 👇


ഗ്രാമീണ മേഖലയിൽ അരീക്കോട് ബ്ലോക്ക് 82.94% വോട്ട് രേഖപ്പെടുത്തി ജില്ലയിൽ തന്നെ ഏറ്റവും ഉയർന്ന പോളിംഗ് ശതമാനം കൈവരിച്ചു. കാളികാവ് (79.87%), കൊണ്ടോട്ടി (79.74%), നിലമ്പൂർ (79.61%), മലപ്പുറം (79.52%) തുടങ്ങിയ ബ്ലോക്കുകൾ 80 ശതമാനത്തിന് തൊട്ടരികിലെത്തി.


മറ്റ് ബ്ലോക്കുകളിലെ👇 പോളിംഗ് നില


വണ്ടൂർ: 78.97%


മങ്കട: 77.17%


താനൂർ: 76.97%


തിരൂരങ്ങാടി: 76.76%


കുറ്റിപ്പുറം: 76.68%


പെരിന്തൽമണ്ണ: 76.67%


വേങ്ങര: 75.84%


തിരൂർ: 74.06%


പൊന്നാനി: 72.69%


ജില്ലയിൽ 70 ശതമാനത്തിൽ താഴെ പോളിംഗ് രേഖപ്പെടുത്തിയ ഏക സ്ഥലം പെരുമ്പടപ്പ് (69.33%) ബ്ലോക്ക് മാത്രമാണ്.

Post a Comment

Thanks

أحدث أقدم