ബേബി മെമ്മോറിയൽ ആശുപത്രിയിൽ തീപിടിത്തം; രോഗികളെ ആവശ്യമെങ്കിൽ മെഡിക്കൽ കോളേജിലേക്ക് മാറ്റാനുള്ള സൗകര്യമൊരുക്കി. മന്ത്രി വീണാ ജോർജ്


  കോഴിക്കോട്: ബേബി മെമോറിയൽ ആശുപത്രി അധികൃതരുമായി ആരോഗ്യ മന്ത്രി വീണാ ജോർജ് സംസാരിച്ചു. രോഗികളെ ഷിഫ്റ്റ് ചെയ്യേണ്ട ആവശ്യമുണ്ടെങ്കിൽ മെഡിക്കൽ കോളേജിൽ ഐസിയു, വെൻറിലേറ്റർ ഒരുക്കാനുള്ള നിർദേശവും മന്ത്രി നൽകി. രോഗികൾ സുരക്ഷിതരെന്ന് ആശുപത്രി അധികൃതർ അറിയിച്ചതായാണ് വിവരം.


ബേബി മെമോറിയൽ ആശുപത്രിയുടെ പുതിയ കെട്ടിടമായ സി ബ്ലോക്കിലാണ് തീപിടിച്ചത്. രാവിലെ 9.20നായായിരുന്നു സംഭവം. കെട്ടിടത്തിൻ്റെ ഒമ്പതാം നിലയിൽ ടെറസിൽ നിന്നാണ് പുക ഉയർന്നത്. എയർ കണ്ടീഷണർ പ്ലാൻ്റിന് സമീപമാണ് തീ പടർന്നത്. ഈ ഭാഗത്ത് രോഗികളെയോ മറ്റ് ആളുകളെയോ പ്രവേശിപ്പിച്ചിരുന്നില്ല എന്നതുകൊണ്ട് വലിയ അപകടം ഒഴിവായി.


സംഭവത്തെ തുടർന്ന് എട്ടാം നിലയിലെ രോഗികളെ മാറ്റി. പ്രാഥമിക ഘട്ടത്തിൽ തന്നെ തീ നിയന്ത്രണ വിധേയമാക്കി. മീഞ്ചന്ത, വെളിമാട്‌കുന്ന്, ബീച്ച് സ്റ്റേഷനുകളിൽ നിന്നായി എട്ടോളം അഗ്നിരക്ഷാസേനാ യൂണിറ്റുകൾ സംഭവ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള പ്രവർത്തനത്തിന് നേതൃത്വം നൽകി.


നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

Post a Comment

Thanks

Previous Post Next Post