മെഡിക്കല്‍ കോളേജ് ഐസിയുവില്‍ അഡ്മിറ്റ് ചെയ്ത പ്രതി ചാടിപ്പോയി



തിരുവനന്തപുരം:തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ചെയ്ത പ്രതി ഐസിയു ജനല്‍ വഴി രക്ഷപ്പെട്ടു.കൊല്ലം കൊട്ടിയം പൊലീസ് രജിസ്റ്റർ ചെയ്ത കേസില്‍ പ്രതിയായ രാജീവ് ഫെർണാണ്ടസ് ആണ് ചാടിയത്.ഇന്നലെ രാത്രിയായിരുന്നു സംഭവം.

ഇ.ഡി ഉദ്യോഗസ്ഥൻ എന്ന വ്യാജേന പണം തട്ടിയ കേസിലെ പ്രതിയാണ് ഇയാള്‍.ഇന്നലെ രാത്രിയോടെ സുഖമില്ലാത്തതിനെ തുടർന്ന് ഇയാളെ കാർഡിയാക് ഐസിയുവില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കൊല്ലം ഈസ്റ്റ്‌,കഴക്കൂട്ടം സ്റ്റേഷനുകളിലും ഇയാള്‍ക്കെതിരെ കേസുണ്ട്.പൊലീസ് ഇയാള്‍ക്കായുള്ള തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.


Post a Comment

Thanks

Previous Post Next Post