പരപ്പനങ്ങാടി ഉപജില്ല സ്കൂൾ കലോൽസവം: പാചകപ്പുര ഒരുങ്ങി.

പരപ്പനങ്ങാടി:നവംബർ 3,4,5,6 തീയതികളിൽ വള്ളിക്കുന്ന് CBHSS ൽ വെച്ച് നടക്കുന്ന പരപ്പനങ്ങാടി ഉപജില്ലാ കേരള സ്കൂൾ കലോത്സവത്തിന്റെ പാചകപ്പുര ഒരുങ്ങി. പ്രമുഖ പാചക വിദഗ്ധൻ ബിജുകുമാർ പുല്ലംകുന്നിന്റെ നേത്രത്വത്തിലുള്ള പാചക തൊഴിലാളികളാണ് പാചകപുരയിൽ വിഭവങ്ങൾ ഒരുക്കുന്നത്.

  ദിവസവും മൽസരാർത്ഥികളും അദ്ധ്യാപകരുമടക്കം മുവ്വായിരത്തോളം പേർക്കാണ് ഭക്ഷണം ഒരുക്കുന്നത്. രാവിലെ പ്രാതൽ, ഉച്ചക്ക് സദ്യ , പായസം, ഒരു ദിവസം ചിക്കൻ കറി എന്നിവയടങ്ങിയാതാണ് മെനു. പാചക പുരയുടെ പാലുകാച്ചൽ ചടങ്ങിന്റെ ഉദ്‌ഘാടനം സ്കൂൾ മാനേജർ എ. പി .ബാലകൃഷ്ണൻ നിർവഹിച്ചു. 

ചടങ്ങിൽ ജനറൽ കൺവീനർ സന്ധ്യ ടീച്ചർ, ഭക്ഷണ കമ്മിറ്റി കൺവീനർ അമീൻ ഫൈസൽ, സുധീർ കെ കെ, പ്രസന്ന കുമാർ, പി. വീരേന്ദ്രകുമാർ, ഇ ദാസൻ, പ്രേമൻ പരുത്തിക്കാട്, മനോജ്  പി കെ, സെയ്ദ് അത്താണിക്കൽ, ഷറഫലി എ വി, അബ്ദുല്ല എൻ, റോയ് പി ജെ, നിഷാന്ത്, ഷിജോദ്, തുടങ്ങിയവർ പങ്കെടുത്തു.


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ.

Post a Comment

Thanks

أحدث أقدم