വള്ളിക്കുന്നിൽ എൽ ഡി എഫിൽ നിന്ന് ആർ ജെ ഡി വിട്ടുനിൽക്കും


വള്ളിക്കുന്ന് | വള്ളിക്കുന്ന് ഗ്രാമപ ഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നേരത്തെ ഉണ്ടായിരുന്ന ധാരണകളെ അവഗണിച്ചുകൊണ്ട് വാർഡ് 19ൽ അവസാനനിമിഷം സി പി എം സ്വന്തം സ്ഥാനാർഥിയെ നിശ്ചയിച്ച നിലപാട് മുന്നണി മര്യാദകൾ അവഗണിക്കുന്നതാണെന്ന് ആർ ജെ ഡി വള്ളി ക്കുന്ന് കമ്മിറ്റി കുറ്റപ്പെടുത്തി. 


നേരത്തെയുള്ള 18-ാം വാർഡ് വിഭജനത്തിൽ ഇപ്പോൾ 19-ാം വാർഡാണ്. വർഷങ്ങളായി രണ്ട് വാർഡുകൾ ജനതാദളിന് നൽകുന്നതാണ്.


കഴിഞ്ഞ തവണ 18-ാം വാർഡ് ഒരു തവണത്തേക്ക് സി പി എം ആവശ്യപ്പെടുകയും അടുത്ത തവണ വിട്ടുതരാമെന്ന് ഉറപ്പ് നൽകുകയും ചെയ്തതിനാൽ ആർ ജെ ഡി എതിർപ്പൊന്നും പറഞ്ഞില്ല. ഇപ്രാവശ്യത്തെ സീറ്റ് ചർച്ചയിൽ സി പി എം നേരത്തെ നൽകിയ വാക്ക് പാടേ അവഗണിച്ചുകൊണ്ട് പ്രസ്തുത വാർഡ് തരാൻ വിസമ്മതിക്കുകയാണു ണ്ടായത്. ഇതിൽ പ്രതിഷേധി ച്ച് ആർ ജെ ഡി വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിൽ എൽ ഡി എഫിൽ നിന്ന് വിട്ടുനിൽക്കാ നും മനഃസാക്ഷി വോട്ട് രേഖ പ്പെടുത്താനും തീരുമാനിച്ചതായി പാർട്ടി മണ്ഡലം പ്രസിഡന്റ് ടി കെ മുരളീധരൻ അറിയിച്ചു.

Post a Comment

Thanks

Previous Post Next Post