കേരളത്തിൽ എസ്.ഐ.ആർ അപേക്ഷകൾ ഓൺലൈനായും നേരിട്ടും സമർപ്പിക്കാൻ നവംബർ നാല് മുതൽ ഡിസംബർ നാല് വരെ സമയപരിധിയുണ്ടെന്നും അത് വെട്ടിക്കുറക്കാനോ തിയതി മാറ്റി നിശ്ചയിക്കാനോ ജില്ലാ കലക്ടർമാർക്ക് അധികാരമില്ലെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ വ്യക്തമാക്കി.
എസ്.ഐ.ആറിന്റെ എന്യൂമറേഷൻ ഫോറങ്ങളുടെ സ്വീകരണം നവംബർ 26നകം പൂർത്തിയാക്കണമെന്ന് കാണിച്ച് കേരളത്തിൽ ചില ജില്ലാ കലക്ടർമാർ ബി.എൽ.ഒമാർക്ക് നിർദേശം നൽകിയത് ചൂണ്ടിക്കാട്ടിയപ്പോഴാണ് സമയക്രമം മാറ്റാനുള്ള അധികാരം ഒരു ജില്ലാ കലക്ടർക്കും നൽകിയിട്ടില്ലെന്നും ഡിസംബർ നാല് വരെ എന്യൂമറേഷൻ ഫോമുകൾ സ്വീകരിക്കാൻ ബി.എൽ.ഒമാർ ബാധ്യസ്ഥരാണെന്നും തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചത്.
മലപ്പുറം ജില്ലാ കലക്ടർ പുറപ്പെടുവിച്ച ഇത്തരമൊരു സർക്കുലറിലെ നിർദേശങ്ങൾ കമീഷന്റെ ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ ‘മാധ്യമങ്ങളോട് നിലപാട് വ്യക്തമാക്കിയത്.
إرسال تعليق
Thanks