തിരൂർ: 2.2 ഗ്രാം മെത്താംഫിറ്റാമിനുമായി ഒരാൾ അറസ്റ്റിൽ 04-11-2025 രാത്രി 8:30ന് തൃക്കണ്ടിയൂർ വില്ലേജിൽ മുത്തൂർ ബൈപ്പാസ് റോഡിൽ വെച്ച് വാഹന പരിശോധനിക്കിടെ KL 55 AA 0115 മാരുതി ആൾട്ടോ 800 കാറിൽ കടത്തിക്കൊണ്ട് വന്ന 2.2 gm മെത്താംഫിറ്റാമിൻ കണ്ടെടുത്ത് ആദൃശ്ശേരി പട്ടരാട്ടിൽ വീട്ടിൽ പോക്കർ മകൻ സക്കീർ ഹുസൈൻ (43) എന്നയാളെ തിരൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സാദിക്കും പാർട്ടിയും ചേർന്ന് അറസ്റ്റ് ചെയ്തു.
കാറും 3200 രൂപയും ഒരു മൊബൈൽ ഫോണും പിടിച്ചെടുത്തു. പ്രിവന്റീവ് ഓഫീസർ രവീന്ദ്രനാഥ്, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ബാബുരാജ്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ അഭിലാഷ് എന്നിവർ പാർട്ടിയിൽ. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Post a Comment
Thanks