ബെംഗളൂരുവില്‍ രണ്ട് മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ ട്രെയിന്‍ തട്ടി മരിച്ചു

 


  ബെംഗളൂരു | രണ്ട് മലയാളി വിദ്യാര്‍ഥികളെ ബെംഗളൂരുവില്‍ ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കണ്ടെത്തി. തിരുവല്ല സ്വദേശി ജസ്റ്റിന്‍, റാന്നി സ്വദേശിനി ഷെറിന്‍ എന്നിവരാണ് മരിച്ചത്.

  ചിക്കബന്നാവര സപ്തഗിരി കോളേജിലെ നഴ്‌സിങ് വിദ്യാര്‍ഥികളാണ് ഇരുവരും. ഞായറാഴ്ച ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച് മടങ്ങുന്നതിനിടെയാണ് സംഭവമുണ്ടായതെന്നാണ്  വിവരം.


Post a Comment

Thanks

أحدث أقدم