റഷ്യൻ അന്താരാഷ്ട്ര ഇസ്‌ലാമിക സമ്മേളനത്തിൽ ഖലീൽ തങ്ങൾ പങ്കെടുക്കും


മലപ്പുറം | റഷ്യൻ കേന്ദ്ര മതകാര്യ ബോർഡ് സംഘടിപ്പിക്കുന്ന 16-ാമത് അന്താരാഷ്ട്ര ഇസ്ലാമിക സമ്മേളനത്തിൽ കേരള മുസ്ലിം ജമാഅത്ത് ജന. സെക്രട്ടറിയും മഅ്ദിൻ അക്കാദമി ചെയർമാനുമായ സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി സംബന്ധിക്കും.

  വിവിധ പട്ടണങ്ങളിലായി നടക്കുന്ന സമ്മേളനത്തിന് റഷ്യൻ ഗ്രാൻഡ് മുഫ്‌തിയും സമിതിയുടെ ചെയർമാനുമായ ശൈഖ് തൽഅത്ത് സഫാ താജുദ്ദീനാണ് നേതൃത്വം നൽകുന്നത്.

കസാനിലെ റഷ്യൻ ഇസ്‌ലാമിക് ഇൻസ്റ്റിറ്റ്യൂട്ട്, ബൾഗാർ ഇസ്‌ലാമിക് അക്കാദമി എന്നിവിടങ്ങളിൽ ഖലീലുൽ ബുഖാരി പ്രസംഗിക്കും. മഅദിൻ അറബിക് ഭാഷാവിഭാഗം ഡയറക്ടർ അബ്ദുൽ ജലീൽ അസ്‌ഹരിയും ഖലീലുൽ ബുഖാരിയെ അനുഗമിക്കുന്നുണ്ട്.

Post a Comment

Thanks

أحدث أقدم