ചെമ്മാട് : സമസ്ത നൂറാം വാർഷിക അന്താരാഷ്ട്ര മഹാ സമ്മേളന പ്രചരണത്തിന്റെ ഭാഗമായി ചെമ്മാട് മഹല്ലിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച ഫ്ളക്സ് ബോർഡുകൾ സാമൂഹ്യ ദ്രോഹികൾ നശിപ്പിക്കുന്നതായി പരാതി. ചെമ്മാട് സമസ്ത കുടുംബം SKSSF വെഞ്ചാലി കനാൽ റോഡിൽ സ്ഥാപിച്ച ബോർഡുകളാണ് രാത്രിയിൽ സാമൂഹ്യ ദ്രോഹികൾ നശിപ്പിച്ചത്.
2026ഫിബ്രുവരി 4,5,6,7,8തിയതികളിൽ കാസർഗോഡ് കുനിയയിലാണ് സമസ്ത മഹാസമ്മേളനം നടക്കാനിരിക്കുന്നത്.
പ്രചരണബോർഡുകൾ നശിപ്പിച്ചവർക്കെതിരെ ചെമ്മാട് സമസ്ത കുടുംബം ഭാരവാഹികൾ അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്.
തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്നതിന്റെ ഭാഗമായി പോലീസ് രാത്രി കാല നിരീക്ഷണം കർശനമാക്കിയുട്ടുണ്ട്.
സമ്മേളനബോർഡുകൾ നശിപ്പിച്ചവർക്കെ തിരെ നിയമനടപടികൾ കൈകൊള്ളണമെന്നും കുറ്റക്കാരെ ഉടൻ പിടി കൂടണമെന്നും സമസ്ത കുടുംബം skssf ഭാരവാഹികൾ അധികൃതർക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.
Post a Comment
Thanks