പരപ്പനങ്ങാടി : ഡിസംബർ 3 ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് വാരാചരണത്തിൻ്റെ ഭാഗമായി പരപ്പനങ്ങാടി ഗവ. സ്പെഷ്യൽ ടീച്ചേഴ്സ് ട്രെയിനിംഗ് സെൻറും, ഗവ. മോഡൽ ലാബ് സ്കൂളും സംയുക്തമായി പരപ്പനങ്ങാടി ടൗണിൽ ഫ്ലാഷ് മോമ്പും, തെരുവ് നാടകവും സംഘടിപ്പിച്ചു.
ഗവ. സ്പെഷ്യൽ ടീച്ചേഴ്സ് ട്രെയിനിംഗ് സെൻ്ററിലെ അധ്യാപക വിദ്യാർത്ഥികൾ അവതരിപ്പിച്ച തെരുവ് നാടകം കാണികളെ കണ്ണീരിലാഴ്ത്തി. ബോധവത്ക്കരണ പരിപാടി പരപ്പനങ്ങാടി പോലീസ് അഡീഷണൽ സബ് ഇൻസ്പെക്ടർ സുധ ഉദ്ഘാടനം ചെയ്തു.
ഗവ. സ്പെഷ്യൽ ടീച്ചേഴ്സ് ട്രെയിനിംഗ് സെൻ്റർ പി.ടി.എ പ്രസിഡൻ്റ് നൗഫൽ ഇല്യൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ തള്ളശ്ശേരി ഗോപാലകൃഷ്ണൻ മാസ്റ്റർ, പി ടി എ എക്സിക്യൂട്ടീവ് അംഗം കെ. ഉണ്ണികൃഷ്ണൻ, അധ്യാപിക പി. ഹംസിറ എന്നിവർ ആശംസകളറിയിച്ചു. സെൻ്റർ കോഡിനേറ്റർ ടി.ജിഷ സ്വാഗതവും, ലൈബ്രേറിയൻ എ.വി. ജിത്തു വിജയ് നന്ദിയും അറിയിച്ചു.

Post a Comment
Thanks