എസ്ഐആർ സമയക്രമം മാറ്റില്ല, ഡിസംബർ നാലിനകം എന്യൂമറേഷൻ ഫോം സ്വീകരിക്കൽ പൂർത്തിയാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

  


തിരുവനന്തപുരം: എസ് ഐ ആറിനെതിരായ  പ്രതിഷേധം  സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ കണക്കിലെടുക്കില്ല. സമയക്രമം  മാറ്റില്ല. ഡിസംബർ നാലിനകം എന്യൂമറേഷൻ ഫോം സ്വീകരിക്കൽ പൂർത്തിയാക്കണം. ചില ബി എൽ ഒ മാർ ജോലി പൂർത്തിയാക്കിയെന്ന് കമ്മീഷൻ വൃത്തങ്ങൾ വ്യക്തമാക്കി. ഫോം അപ് ലോഡ് ചെയ്യുന്നതിലെ സാങ്കേതിക പ്രശ്നം പരിഹരിക്കാന്‍ വൈ ഫൈ സൗകര്യമുള്ള ഇടങ്ങൾ സജ്ജമാക്കണമെന്ന് കളക്ടർമാർക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍  നിർദ്ദേശം നല്‍കി.


എസ് ഐ ആറിനെതിരെ കോൺഗ്രസും സുപ്രീം കോടതിയെ സമീപിച്ചു. കേരളത്തിൽ എസ് ഐ ആർ നിർത്തി വയ്ക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി. കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫാണ് ഹർജി നൽകിയത്. തദ്ദേശ തെരഞ്ഞെടുപ്പിനിടെ എസ് ഐ ആർ നടത്തരുതെന്ന്  ഹർജിയില്‍ ആവശ്യപ്പെട്ടു.  എസ് ഐ ആർ തന്നെ നിയമവിരുദ്ധം എന്ന് കോൺഗ്രസ് ആരോപിച്ചു. സമാന്തര പൗരത്വ പരിശോധനയാണ് നടക്കുന്നതെന്നും ഹർജിയിൽ പറയുന്നു.

Post a Comment

Thanks

Previous Post Next Post