കൊച്ചി:കൊച്ചിയില്‍ അമീബിക് മസ്തിഷ്ക ജ്വരം.ലക്ഷദ്വീപ് സ്വദേശിക്കാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചിരിക്കുന്നത്.ഇടപ്പള്ളിയില്‍ ജോലി ചെയ്യുന്ന ആൾക്കാണ് രോഗം സ്ഥിരീകരിച്ചത്.നിലവില്‍ രോഗി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ആരോഗ്യനില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസർ അറിയിച്ചു. കഴിഞ്ഞ ദിവസം കൊല്ലം പാലത്തറ സ്വദേശിയായ 65കാരൻ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചിരുന്നു.ഒക്ടോബറില്‍ 12 പേരാണ് അമീബിക്ക് മസ്തിഷ്കജ്വരം മൂലം മരിച്ചത്.65 പേർക്ക് രോഗം റിപ്പോർട്ട് ചെയ്തു.ഇതുവരെയുള്ളതില്‍ ഏറ്റവും ഉയർന്ന രോഗ കണക്കാണ് ഒക്ടോബറില്‍ റിപ്പോർട്ട് ചെയ്തത്.
إرسال تعليق
Thanks