സംസ്ഥാനത്തെ താരമായി കെ.ടി. വിനോദ്; ഏഷ്യൻ മീറ്റിന് യാത്രയയപ്പ് നൽകി

 ​ 


പരപ്പനങ്ങാടി :-   വയനാട് കൽപ്പറ്റയിൽ വെച്ച്  സംസ്ഥാന  അത്‌ലറ്റിക് അസോസിയേഷൻ നടന്ന 3-മത്  സംസ്ഥാന  മാസ്റ്റേഴ്സ്  അത്‌ലറ്റിക് മീറ്റിൽ മെഡൽ നേടിയ കെ.ടി. വിനോദിനെ സ്റ്റൈലോ ഇൻ്റർ നാഷണൽ ജിംനേഷ്യം  ആദരിച്ചു.

 കൂടാതെ നവംബർ 4 മുതൽ 9 വരെ  ചെന്നൈ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന 23- മത് ഏഷ്യൻ മാസ്റ്റേഴ്സ് മീറ്റിൽ പങ്കെടുക്കുന്ന താരത്തിന് യാത്രയയപ്പും നൽകി.

  പാലത്തിങ്ങൽ സ്റ്റൈലോ ഫിറ്റ്നസ് സെൻ്ററിൽ വെച്ച് നടന്ന ചടങ്ങിൽ  മാനേജിംഗ് ഡയറക്ടർ ശിഹാബ് പൊന്നാടയണിയിച്ചു.ട്രെയിനർമാരായ നിസാർ, നിയാസ് എന്നിവരും കായിക താരങ്ങളും സംബന്ധിച്ചു.

Post a Comment

Thanks

أحدث أقدم