കൊച്ചി: ആറുമാസം പ്രായമുള്ള കുഞ്ഞ് കഴുത്തിന് മുറിവേറ്റ് മരിച്ച സംഭവം കൊലപാതകം, അമ്മൂമ്മ കസ്റ്റഡിയിൽ. കറുകുറ്റി ചീനി സ്വദേശികളായ ആന്റണി-റൂത്ത് ദമ്പതികളുടെ മകള്‍ ഡെല്‍ന മറിയം സാറയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കുഞ്ഞിന്റെ അമ്മൂമ്മ റോസ്‌ലി(60)യുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തും. റോസ്‌ലിക്ക് മാനസിഭ്രാന്തി ഉണ്ടായിരുന്നുവെന്നാണ് വിവരം. നിലവില്‍ ഇവര്‍ പോലീസ് കസ്റ്റഡിയിലാണ്.
പരിക്കേറ്റ നിലയില്‍ ആശുപത്രിയിലെത്തിച്ച കുഞ്ഞിന്റെ കഴുത്തിലുണ്ടായിരുന്ന മുറിവിന്റെ സ്വഭാവത്തില്‍ സംശയം തോന്നിയ ആശുപത്രി അധികൃതര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സംഭവത്തില്‍ അങ്കമാലി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അന്വേഷണം എത്തിനിന്നത് റോസ്‌ലിയിലായിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്തിരുന്നു. കൊലപാതകത്തിന് പിന്നിൽ മറ്റെന്തെങ്കിലും കാരണങ്ങൾ ഉണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
Post a Comment
Thanks