നന്നമ്പ്ര: ദിവസങ്ങളോളം നീണ്ട ചർച്ചകൾക്കൊടുവിൽ നന്നമ്പ്ര പഞ്ചായത്തിലെ യുഡിഎഫ് സീറ്റ് വിഭജനത്തിൽ ലീഗും കോൺഗ്രസും ധാരണയിലെത്തി. വർധിച്ച മൂന്ന് സീറ്റുകളിൽ ഒന്ന് കോൺഗ്രസിന് നൽകിയാണ് പ്രശ്നം പരിഹരിച്ചത്. ചെറുമുക്ക് വാർഡിൽ പൊതു സ്വതന്ത്രനെ നിർത്തണമെന്ന കോൺഗ്രസ് ആവശ്യം ലീഗ് തള്ളി. ഇതോടെ ലീഗ് 14 സീറ്റിലും കോൺഗ്രസ് 8 സീറ്റിലും വെൽഫെയർ പാർട്ടി 2 സീറ്റിലും മത്സരിക്കും.
പ്രധാന ധാരണകൾ
പാർട്ടി വാർഡുകൾ
മുസ്ലിം ലീഗ് 2, 4, 5, 6, 7, 8, 10, 12, 13, 14, 17, 21, 23, 24
കോൺഗ്രസ് 1, 3, 9, 11, 15, 16, 19, 22
വെൽഫെയർ പാർട്ടി 18, 20
ബ്ലോക്ക് ഡിവിഷനുകൾ:
കുണ്ടൂർ, കൊടിഞ്ഞി: ലീഗ്
നന്നമ്പ്ര: കോൺഗ്രസ്
കഴിഞ്ഞ തവണ തട്ടത്തലം വാർഡിൽ പൊതു സ്വതന്ത്രനെ നിർത്തിയിരുന്നു; ഇത്തവണ അവിടെ ലീഗ് സ്ഥാനാർഥി മത്സരിക്കും.
തർക്കത്തിന്റെ പശ്ചാത്തലം
കോൺഗ്രസ് ആവശ്യം: നിലവിലുള്ള സീറ്റുകൾക്ക് പുറമെ ഒരു സീറ്റും ചെറുമുക്കിൽ പൊതു സ്വതന്ത്രനും (ആകെ 8.5 സീറ്റ്).
ലീഗ് നിലപാട്: അധിക സീറ്റില്ല; 19-ാം വാർഡ് ലീഗിന് നൽകി പകരം 1-ാം വാർഡ് കോൺഗ്രസിന്.
പഞ്ചായത്ത്, ജില്ലാ തല ചർച്ചകൾ പരാജയപ്പെട്ടു. കോൺഗ്രസ് എൽഡിഎഫിനൊപ്പം 'സേവ് നന്നമ്പ്ര ഫോറം' ചർച്ച നടത്തി.
ഞായറാഴ്ച രാത്രി കോൺഗ്രസ് യോഗം ലീഗ് വാഗ്ദാനം അംഗീകരിച്ചു. തിങ്കളാഴ്ച രാവിലെ അന്തിമ ധാരണ.
ലീഗിലെ പ്രതിഷേധം
കോൺഗ്രസിന് അധിക സീറ്റ് നൽകിയതിലും 10-ാം വാർഡ് വിട്ടുകൊടുക്കാത്തതിലും ലീഗ് അണികളിൽ അമർഷം. 3, 9, 19 വാർഡുകളിൽ റിബൽ സ്ഥാനാർഥികൾ നിർത്തുമെന്ന ഭീഷണി. വെൽഫെയർ പാർട്ടിക്ക് 2 സീറ്റ് (കഴിഞ്ഞ തവണ 1) നൽകിയതും പ്രതിഷേധത്തിന് ഇടയാക്കി.
ലീഗ് നേതൃത്വം: "യുഡിഎഫ് ഐക്യത്തിന് വിട്ടുവീഴ്ച. ഒന്നിച്ചാൽ എൽഡിഎഫിനെ കുറഞ്ഞ സീറ്റിലൊതുക്കാം (കഴിഞ്ഞ തവണ 1 സീറ്റ്)."
കോൎഗ്രസിന്റെ ഇരുമുന്നണി ചർച്ചകളും വിലപേശലും വോട്ടർമാർക്കിടയിൽ വിമർശനമുയർത്തി.
യോഗത്തിൽ പങ്കെടുത്തവർ
കെ.പി. ഹൈദ്രോസ്കോയ തങ്ങൾ, കാവുങ്ങൽ കുഞ്ഞി മരക്കാർ, ലക്കി റസാഖ് ഹാജി, എൻ.വി. മൂസക്കുട്ടി, യു. മുസ്തഫ, സജിത്ത് കച്ചേരി, ബാവ ചെറുമുക്ക്, എം.സി. കുഞ്ഞുട്ടി, നീലങ്ങത്ത് സലാം, ശാഫി, മദാരി അബ്ദുറഹിമാൻ കുട്ടി ഹാജി, ആലി ഹാജി, ലത്തീഫ് കൊടിഞ്ഞി, റഹീം തുടങ്ങിയവർ.
തിങ്കളാഴ്ച രാവിലെ നടന്ന ചർച്ചയോടെ യുഡിഎഫിന് വഴിതെളിഞ്ഞു. സ്ഥാനാർഥി പ്രഖ്യാപനം ഉടൻ.
Post a Comment
Thanks