എത്യോപ്യയില്‍ അതിമാരക വൈറസ് സ്ഥിരീകരിച്ചു ; പടര്‍ന്നത് വവ്വാലില്‍ നിന്നെന്ന് കണ്ടെത്തല്‍


എത്യോപ്യയില്‍ അതിമാരക വൈറസ് സ്ഥിരീകരിച്ച്‌ ലോകാരോഗ്യ സംഘടന.മാർബഗ് എന്ന പേരിലുള്ള പുതിയ വൈറസാണ് സ്ഥിരീകരിച്ചത്.സൗത്ത് സുഡാനുമായി അതിർത്തി പങ്കിടുന്ന ഒമോ മേഖലയില്‍ ഒൻപത് പേരില്‍ ഈ വൈറസ് ബാധ കണ്ടെത്തിയിട്ടുണ്ട്.എബോളയുടെ ഗണത്തില്‍ പെടുന്ന ഫിലോ വൈറസാണിവ.എബോളയേക്കാള്‍ അതീവ അപകടകാരിയാണ് മാർബഗ്.

അപൂർവ്വവും അപകടകാരിയുമായ ഹെമറേജ് ഫീവർ എന്നാണ് അമേരിക്ക ആസ്ഥാനമാക്കിയുള്ള സെന്റേഴ്സ് ഫോർ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവൻഷൻ ഈ രോഗബാധയെ വിശേഷിപ്പിക്കുന്നത്.വൈറസ് വ്യാപനം തടയുന്നതിനായി ലോകാരോഗ്യ സംഘടന എത്യോപ്യയില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.നവംബർ 12നാണ് വൈറല്‍ പനി കേസ് റിപ്പോർട്ട് ചെയ്തത്. ആഫ്രിക്ക ഡിസിസിയാണ് ഇക്കാര്യം അറിയിച്ചത്.

 വവ്വാലുകളില്‍ നിന്നാണ് വൈറസ് ബാധിക്കുന്നത്.വൃത്തിഹീനമായ സ്ഥലങ്ങളില്‍ നിന്നാണ് മനുഷ്യരിലേക്ക് പടരുന്നത്.മാർബർഗിന് നിലവില്‍ ചികിത്സയേ വാക്സിനോ കണ്ടെത്തിയിട്ടില്ല.പനി, ക്ഷീണം,വയറിളക്കം,ഛർദ്ദി എന്നിവയാണ് ലക്ഷണങ്ങള്‍.


Post a Comment

Thanks

Previous Post Next Post