ലൈസൻസില്ലാത്ത ഇ–സ്കൂട്ടർ ഉപയോഗം നിയന്ത്രിക്കണം: കേരള കോൺഗ്രസ് (B) സംസ്ഥാന സെക്രട്ടറി പാമങ്ങാടൻ അബ്ദുറഹ്മാൻ ഹാജി



മലപ്പുറം: സംസ്ഥാനത്ത് ലൈസൻസില്ലാതെ ഇ–സ്കൂട്ടർ ഓടിക്കുന്ന പ്രവണതി വർധിക്കുന്നതിൽ ശക്തമായ ആശങ്ക രേഖപ്പെടുത്തി  Dr. പാമങ്ങാടൻ 

പ്രത്യേകിച്ച് വിദ്യാർത്ഥികളിൽ നിയമലംഘനം കൂടുന്നതാണ് സാഹചര്യം ഗുരുതരമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.


ലൈസൻസില്ലാത്ത യാത്ര നേരിട്ട് അപകടസാധ്യത വർധിപ്പിക്കുന്നതായും, ഇ–സ്കൂട്ടർ അപകടങ്ങൾ നിരന്തരം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കുട്ടികളുടെ യാത്രാസുരക്ഷയോടുള്ള മാതാപിതാക്കളുടെയും സ്കൂൾ അധികൃതരുടെയും ശ്രദ്ധ അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു..


ലൈസൻസില്ലാത്ത ഇ–സ്കൂട്ടർ ഉപയോഗത്തിനെതിരെ കർശന പരിശോധനയും നടപടിയും ഉടൻ ശക്തിപ്പെടുത്ത 'ണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Post a Comment

Thanks

Previous Post Next Post