മലപ്പുറത്ത് ദേശീയപാത 66 ലെ സർവീസ് റോഡുകൾ വൺവേ ആക്കിയാൽ യാത്രക്കാരുടെ ദുരിതം ഇരട്ടിയാവും.


വളാഞ്ചേരി : പുതിയ ആറുവരിപ്പാതയിലെ സർവീസ് റോഡുകൾ

വൺവേ ആയി മാറ്റുന്നതോടെ കഞ്ഞിപ്പുര- കാവുംപുറം റൂട്ടിൽ വളാഞ്ചേരി ഭാഗത്തേക്കുള്ള വാഹനയാത്രക്കാർ ഏറെ ദുരിതത്തിലാവും. നിലവിൽ വട്ടപ്പാറ, കാവുംപുറം ഭാഗങ്ങളിലേക്കുള്ള വാഹനങ്ങൾ കഞ്ഞിപ്പുരയിൽ പാലത്തിനടിയിലൂടെ കടന്ന് എതിരെയുള്ള സർവീസ് റോഡിലൂടെയാണ് എസ്‌എൻഡിപി ഓഫിസിനു മുൻവശം വരെ എത്തുന്നത്. എതിർഭാഗത്തു നിന്നുള്ള വാഹനങ്ങളും ഇതേ റോഡിലൂടെ സഞ്ചരിച്ചാണ്  ഇവിടെ യാത്രാപ്രശ്നം പരിഹരിച്ചിരുന്നത്.ആറുവരിപ്പാതയുടെ വളാഞ്ചേരി ഭാഗത്തേക്കുള്ള സർവീസ് റോഡ് കഞ്ഞിപ്പുരയിൽ അവസാനിപ്പിച്ചിരിക്കുകയാണ്. തുടർന്നുള്ള ഒന്നര കിലോമീറ്റർ സർവീസ് റോഡ് നിർമാണം അനിശ്ചിതാവസ്‌ഥയിലുമാണ്. 

റോഡ് നിർമാണം നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു. ഇതിനിടയിലാണ് വളാഞ്ചേരിക്കുള്ള വാഹനങ്ങളും ആറുവരിപ്പാതയുടെ മറുഭാഗത്ത് വട്ടപ്പാറ ഭാഗത്തു നിന്നുള്ള സർവീസ് റോഡിലൂടെ യാത്രയാവാം എന്ന് അധികൃതർ സമ്മതിച്ചത്. അതേ തുടർന്ന് വാഹനങ്ങൾ കടന്നു പോകുന്നതിനുള്ള വഴികാട്ടി ബോർഡുകളും സ്‌ഥാപിച്ചു. കഴിഞ്ഞ ദിവസം കലക്‌ടർ വിളിച്ചു ചേർത്ത റോഡ് സുരക്ഷാ യോഗത്തിലാണ് സർവീസ് റോഡുകൾ വൺവേ ആക്കാൻ നിർദേശിച്ചത്. 

നിയമം ശക്‌തമായാൽ കാവുംപുറം, മീമ്പാറ ഭാഗങ്ങളിലേക്കു പോകേണ്ട മുഴുവൻ വാഹനങ്ങളും കഞ്ഞിപ്പുര, അമ്പലപ്പറമ്പ്, പറമ്പോളം വഴി കാവുംപുറത്ത് എത്തേണ്ടി വരും. അതല്ലെങ്കിൽ ആറുവരിപ്പാതയിലൂടെ മൂച്ചിക്കൽ ഓണിയിൽ പാലത്തിനു സമീപം ഇറങ്ങി വളാഞ്ചേരി നഗരം ചുറ്റി കാവുംപുറത്ത് എത്തേണ്ടി വരും

Post a Comment

Thanks

Previous Post Next Post