സംസ്ഥാന ഭിന്നശേഷി അവാർഡ് : മൂന്നിയൂർ സ്വദേശിയുൾപ്പെടെ 4 പേർക്ക് ലഭിച്ചു.


മലപ്പുറം: സംസ്ഥാന സർക്കാരിന്റെ 2025 ലെ ഭിന്നശേഷി അവാർഡ് പ്രഖ്യാപനത്തിൽ വിവിധ മേഖലകളിലെ വിത്യസ്ഥ വിഭാഗങ്ങളിൽ നിന്നായി മലപ്പുറം ജില്ലയിൽ നിന്നും മൂന്നിയൂർ സ്വദേശിയുൾപ്പെടെ നാല്  പേർ തെരഞ്ഞെടുക്കപ്പെട്ടു. 

സര്‍ക്കാര്‍ -പൊതുമേഖലയിലെ കേൾവി പരിമിതിയുള്ള മികച്ച ജീവനക്കാരന്‍ (25000 രൂപയും  പുരസ്കാരവും) ആയി മൂന്നിയൂർ പാറക്കടവ് സ്വദേശി  കെ.റിയാസുദ്ദീൻ  കാ രാം ക്കുണ്ടിൽ തെരഞ്ഞെടുക്കപ്പെട്ടു. ഭിന്നശേഷി അവകാശ പ്രവർത്തകൻ, ഡഫ് ക്രിക്കറ്റ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നു.


സ്വകാര്യമേഖലയിലെ ലോക്കോമോട്ടോർ പരിമിതിയുള്ള മികച്ച ജീവനക്കാരി (25000 രൂപയും  പുരസ്കാരവും) ആയി  ഭിന്നശേഷി പുനരധിവാസ മേഖലയിൽ സജീവമായ പ്രവർത്തനം കാഴ്ച്ചവക്കുന്ന സാമൂഹ്യപ്രവർത്തക  കിടങ്ങയം സ്വദേശി  ഫൗസിയ ചെറുകാപ്പള്ളിയും  

സ്വകാര്യമേഖലയിലെ കേൾവി പരിമിതിയുള്ള മികച്ച ജീവനക്കാരൻ (25000 രൂപ പുരസ്കാരം) ആയി  മലപ്പുറം പുളിക്കൽ എബിലിറ്റി ഫൗണ്ടേഷൻ സ്ഥാപനത്തിൽ ആംഗ്യഭാഷ പരിശീലകനും ആംഗ്യഭാഷയിൽ ദേശീയഗാനം ആലപിച്ച് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയിട്ടുള്ള  അനിൽകുമാർ കെ യും  

കല-സാഹിത്യം-കായികം മേഖലകളിൽ ഉന്നതനേട്ടങ്ങൾ കരസ്ഥമാക്കിയ മികച്ച ഭിന്നശേഷി വ്യക്തിത്വം (25000 രൂപ പുരസ്കാരം) ആയി എഴുത്തുകാരിയും  സാമൂഹ്യ-സാംസ്കാരിക മേഖലയിൽ സജീവ സാന്നിദ്ധ്യവും സന്നദ്ധ പ്രവർത്തനരംഗത്ത് മികച്ച സേവനം ചെയ്യുന്ന 

 ഓമാനൂർ സ്വദേശി  ഷബാന പൊന്നാടും തെരഞ്ഞെടുക്കപ്പെട്ടു.

മികച്ച ഭിന്നശേഷി സൗഹൃദ സ്ഥാപനങ്ങളുടെ പടികയിൽ (25000 രൂപ വീതം പുരസ്കാരം) എബിലിറ്റി ഫൗണ്ടേഷൻ ഫോർ ദി ഡിസേബിൾഡ്, പുളിക്കൽ അർഹത നേടി.  കാഴ്ച കേൾവി പരിമിതി നേരിടുന്നവരുടെ വിദ്യാഭ്യാസം, തൊഴിൽ പരിശീലനം, പുനരധിവാസം എന്നീ മേഖലകളിൽ നൂതനമായ ഇടപെടൽ നടത്തുന്ന ഈ സ്ഥാപനം പൂർണമായും ഭിന്ന ശേഷിക്കാർക്ക് പ്രാപ്യമായ രീതിയിൽ രൂപകല്പന ചെയ്തിരിക്കുന്നതാണ്.


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ

Post a Comment

Thanks

Previous Post Next Post