ബസിൽ കൃത്രിമമായി തിരക്കുണ്ടാക്കും; ആരും ശ്രദ്ധിക്കാത്ത തക്കത്തിൽ യാത്രക്കാരുടെ പോക്കറ്റ് കീറും; കവർന്നത് 3.75ലക്ഷം രൂപ; 3 പേർ പിടിയിൽ..!


മലപ്പുറം : ബസ് യാത്രക്കാരന്റെ 3.75ലക്ഷം രൂപ കവര്‍ന്ന കേസില്‍ മൂന്ന് പേര്‍ മഞ്ചേരി പൊലീസിന്റെ പിടിയില്‍. കുപ്രസിദ്ധ മോഷ്ടാവ് കൊണ്ടോട്ടി ഒളവട്ടൂര്‍ സ്വദേശി വടക്കുംപുലാന്‍ വീട്ടില്‍ അബ്ദുല്ലക്കോയ എന്ന ഷാനവാസ് (46), കൂട്ടാളികളായ കൊണ്ടോട്ടി കാളോത്ത് സ്വദേശി തൊട്ടിയന്‍കണ്ടി വീട്ടില്‍ ജുനൈസുദ്ദീന്‍ (50), അരീക്കോട് ഊര്‍ങ്ങാട്ടിരി ആലിൻചുവട് സ്വദേശി മഞ്ഞക്കോടവന്‍ വീട്ടില്‍ ദുല്‍കിഫ് ലി (45) എന്നിവരാണ് പിടിയിലായത്. 

മഞ്ചേരി സീതിഹാജി സ്റ്റാന്‍ഡില്‍, ഒക്ടോബര്‍ 23ന് വൈകീട്ട് നാലോടെയാണ് സംഭവം. മഞ്ചേരി പട്ടര്‍കുളം സ്വദേശിയായ 61കാരന്റെ പണമാണ് നഷ്ടമായത്.

ബസില്‍ കൃത്രിമമായി തിരക്കുണ്ടാക്കി, യാത്രക്കാരന്റെ പാന്റിന്റെ പോക്കറ്റ് മുറി ച്ച് 25,000 രൂപയും 14000 യു.എ.ഇ ദി ര്‍ഹവും (3,50,000 രൂപ) കവരുകയായിരുന്നു. പണം പോക്കറ്റില്‍ നിന്ന് വീണതാണെന്ന് കരുതി ഇയാള്‍ സ്റ്റാന്‍ഡില്‍ തന്നെ ഇറങ്ങി.

ബസിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളിൽ ഒരാൾ പിടിയിലായത്. തുടർന്നുള്ള അന്വേഷണത്തിലാണ് മറ്റു രണ്ടുപേരും പങ്കാളികൾ ആണെന്ന് കണ്ടെത്തിയത്. അബ്ദുല്ലക്കോയയും ജുനൈസുദീനും മുമ്പും സമാന കേസുകളില്‍ പ്രതിയാണ്.

Post a Comment

Thanks

Previous Post Next Post