കോട്ടയ്ക്കൽ : പ്രൊഫഷനലുകളുടെ കൂട്ടായ്മയായ ഇന്റഗ്രേറ്റഡ് പ്രൊഫഷണൽ ഫോറം (ഐ പി എഫ് ) നടത്തുന്ന അത്ലറ്റിക്സ്, ഗെയിംസ് മീറ്റ് "അത് ലക്സ്ക 2025" ഡിസംബർ 14ന് തലപ്പാറ കെ എൽ എം സ്പോർട് ഗ്രേഡിൽ നടക്കും . മത്സരത്തിന്റെ ലോഗോ പ്രകാശനം സംസ്ഥാന കായിക വകുപ്പ് മന്ത്രി വി അബ്ദു റഹിമാൻ നിർവഹിച്ചു.
പ്രൊഫഷണൽ രംഗത്ത് പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മയാണ് ഐ പി എഫ് .
മെഡിക്കൽ , എഞ്ചിനിയേഴ്സ്, അഡ്വക്കേറ്റ്സ്, സംരംഭകർ, മാധ്യമ പ്രവർത്തകർ , അദ്ധ്യാപകർ തുടങ്ങിയവരാണ് പ്രൊഫഷണൽ സ്പോർട്സ് മീറ്റിൽ പങ്കെടുക്കുക.
വൺ ഫീൽഡ്, വൺ ഡ്രൈവ്, വൺ ഗോൾ എന്ന പ്രേമയത്തിലാണ് സ്പോർട്സ് മീറ്റ് നടക്കുന്നത്.
പ്രൊഫഷണൽ രംഗത്ത് പീവർത്തിക്കുന്നവർക്കായി ആദ്യമായിട്ടാണ് ഐ പി എഫ് സ്പോർട്സ് മീറ്റ് സംഘടിപ്പിക്കുന്നത് .
മാരത്തോൺ , മാർച്ച് പാസ്ററ് , വിവിധ അതെൽറ്റിക്സ് മത്സരങ്ങൾ , ക്രിക്കറ്റ് , ഫുട്ബോൾ, ബാഡ്മിന്റൺ തുടങ്ങിയ മത്സരങ്ങൾ നടക്കും .
12 ചാപ്റ്റർ നിന്നുള്ള അംഗങ്ങളാണ് പങ്കടുക്കുക.
ചാപ്റ്റർ തല സ്പോർട്സ് മീറ്റ് ഈ മാസം പൂർത്തിയാകും. ലോഗോ പ്രകാശ ചടങ്ങിൽ ചെയർമാൻ ഇമ്രാൻ അബ്ദു ലത്തീഫ് അധ്യക്ഷത വഹിച്ചു .
കൺവീനർ ഡോ. അഷ്കർ ഷഫീക്ക് , ഡോ. ഷറഫുദ്ദീൻ , അബ്ദു സമദ് എന്നിവർ സംബന്ധിച്ചു.
#ipf #sports #malappuram
Post a Comment
Thanks