തിരുവനന്തപുരം: തൈക്കാട് 19കാരൻ കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. വിദ്യാർഥികൾ അടക്കം ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിനിടെയാണ് രാജാജി നഗർ സ്വദേശി അലൻ (19) ആണ് ഇന്നലെ മരിച്ചത്. സംഭവത്തിൽ ഇന്നലെ തന്നെ ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇയാൾ കാപ്പാ കേസിൽ ഉൾപ്പെട്ട വ്യക്തിയാണ്.
ഇന്നലെ വൈകീട്ട് ഏഴ് മണിയോടെയാണ് സംഭവം. തൈക്കാട് ഗ്രൗണ്ടിൽ ഫുട്ബോൾ മത്സരത്തിനിടെയാണ് ഇരു വിഭാഗങ്ങൾ തമ്മിൽ തർക്കമുണ്ടായത്. ഇതിന്റെ തുടർടച്ചയിലാണ് അരും കൊല. തമ്പാനൂർ തോപ്പിൽ വാടക വീട്ടിലാണ് മരിച്ച അലൻ താമസിക്കുന്നത്.
സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെക്കുറിച്ച് പൊലീസിനു സൂചന ലഭിച്ചത്. ഹെൽമെറ്റ് കൊണ്ട് ശക്തമായി അലന്റെ തലയിൽ ഇടിക്കുകയും കത്തികൊണ്ട് നെഞ്ചിൽ കുത്തുകയും ചെയ്തെന്നാണ് സാക്ഷി മൊഴി.
Post a Comment
Thanks