തദ്ദേശ തിരഞ്ഞെടുപ്പിൽ അന്ധരായതോ മറ്റ് ശാരീരിക അവശതകളുള്ളതോ ആയ സമ്മതിദായകർക്ക് സ്വന്തം സമ്മതപ്രകാരം 18 വയസ്സിൽ കുറയാത്ത പ്രായമുള്ള ഒരാളിനെക്കൊണ്ട് വോട്ട് ചെയ്യിപ്പിക്കാമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിറക്കി. ശാരീരിക അവശതയുള്ളവരെ ക്യൂവിൽ നിർത്താതെ പോളിങ് സ്റ്റേഷനിലേക്ക് പ്രവേശിപ്പിക്കുകയും വേണം.
അന്ധത മൂലമോ മറ്റ് ശാരീരിക അവശത മൂലമോ ഒരു സമ്മതിദായകന് ഇലക്ട്രോണിക് വോട്ടിങ് മെഷീനിലെ ചിഹ്നം തിരിച്ചറിഞ്ഞ് വോട്ട് ചെയ്യുന്നതിനോ, വോട്ടിങ് മെഷീനിലെ ബാലറ്റ് ബട്ടനോട് ചേർന്നുള്ള ബ്രെയിൽ ലിപി സ്പർശിച്ച് വോട്ട് ചെയ്യുന്നതിനോ പരസഹായം കൂടാതെ കഴിയുകയില്ലെന്ന് പ്രിസൈഡിങ് ഓഫീസർക്ക് ബോധ്യം വന്നാൽ മാത്രമാണ് സഹായിയെ അനുവദിക്കുക.
സഹായിയെ അനുവദിക്കുന്ന പക്ഷം, സമ്മതിദായകന്റെ ഇടതുകൈയിലെ ചൂണ്ടുവിരലിൽ മായാത്ത മഷികൊണ്ട് അടയാളം ഇടണം.
ഇതിനുപുറമെ, സഹായിയുടെ വലതുകൈയിലെ ചൂണ്ടുവിരലിലും മായാത്ത മഷികൊണ്ട് അടയാളം രേഖപ്പെടുത്തണം.
ശ്രദ്ധിക്കേണ്ട മറ്റ് കാര്യങ്ങൾ👇🏻:
* നിരോധനം: ഈ ആവശ്യത്തിനുവേണ്ടി ഒരു സ്ഥാനാർഥിയെയോ പോളിങ് ഏജന്റിനെയോ സഹായിയായി അനുവദിക്കാൻ പാടില്ല.
* രഹസ്യ പ്രഖ്യാപനം: സമ്മതിദായകനു വേണ്ടി താൻ രേഖപ്പെടുത്തിയ വോട്ടിന്റെ രഹസ്യ സ്വഭാവം കാത്തുസൂക്ഷിച്ചുകൊള്ളാമെന്നും, അന്നേദിവസം മറ്റേതെങ്കിലും -ലൈഫ് സോൺ മീഡിയ- പോളിങ് സ്റ്റേഷനിൽ സഹായിയായി താൻ പ്രവർത്തിച്ചിട്ടില്ലെന്നും രേഖപ്പെടുത്തിയ ഒരു പ്രഖ്യാപനം സഹായിയിൽ നിന്ന് നിർദ്ദിഷ്ട ഫോറത്തിൽ വാങ്ങണം.
* ഉദ്യോഗസ്ഥർക്ക് വിലക്ക്: പ്രിസൈഡിങ് ഓഫീസറോ മറ്റേതെങ്കിലും പോളിങ് ഓഫീസറോ ശാരീരിക അവശതയുള്ള സമ്മതിദായകനോടൊപ്പം സഹായിയായി വോട്ട് രേഖപ്പെടുത്താനുള്ള അറയിലേക്ക് പോകാൻ പാടില്ല.
Post a Comment
Thanks