സ്വര്‍ണ വിലയില്‍ കുതിപ്പ്: ചൊവ്വാഴ്ച കൂടിയത് 1,800 രൂപ | പുതിയ വില അറിയാം


സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുതിപ്പ്. പവന് 1,800 രൂപ കൂടി 92,600 രൂപയായി. 90,800 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില. ഗ്രാമിനാകട്ടെ 225 രൂപ കൂടി 11,575 രൂപയുമായി. ഇതോടെ അഞ്ച് ദിവസത്തിനിടെ പവന്റെ വിലയില്‍ 3,520 രൂപയാണ് വര്‍ധിച്ചത്.


രാജ്യാന്തര വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ഔണ്‍സിന് 4,096 ഡോളര്‍ നിലവാരത്തിലെത്തി. 2.34 ശതമാനാണ് വര്‍ധിച്ചത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിലാകട്ടെ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 1,23,707 രൂപ നിലവാരത്തിലാണ്.


ഡിമാന്‍ഡ് കൂടിയതും അനുകൂലമായ ആഗോള സൂചനകളുമാണ് സ്വര്‍ണം നേട്ടമാക്കിയത്. ഡിസംബറില്‍ യുഎസ് ഫെഡ് വീണ്ടും നിരക്ക് കുറച്ചേക്കുമെന്ന വിലയിരുത്തലും അനുകൂലമായി. ഡോളറിന്റെ സ്ഥിരതയും യുഎസ് കടപ്പത്ര ആദായവും സ്വര്‍ണത്തെ പിന്തുണച്ചു.

Post a Comment

Thanks

Previous Post Next Post