മദീന ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് ഇന്ധനടാങ്കറിൽ ഇടിച്ചുണ്ടായ തീപിടിത്തത്തിൽ മരിച്ചവരിൽ ഒരു കുടുംബത്തിൽ നിന്നുള്ള 18 പേരും.
ഹൈദരാബാദിൽ നിന്നുള്ള 42 തീർഥാടകരാണ് അപകടത്തിൽ വെന്തുമരിച്ചത്. ഒരാൾ അൽഭുതകരമായി രക്ഷപെട്ടിരുന്നു.
നസീറുദ്ദീൻ(70), ഭാര്യ അക്തർ ബീഗം(62), മക്കളായ സലാഉദ്ദീൻ(42), ആമിന(44), റിസ് വാന(38), ഷബാന(40)ഇവരുടെ മക്കൾ എന്നിവരടക്കമുള്ള 18 അംഗ കുടുംബമാണ് മരിച്ചത്.
എട്ടു ദിവസം മുമ്പാണ് സംഘം ഉംറയ്ക്കായി പോയത്. ഉംറ നിർവഹിച്ച ശേഷം മക്കയിൽ നിന്ന് മദീനയിലേക്ക് പോവുമ്പോഴായിരുന്നു തിങ്കൾ പുലർച്ചെ ഒന്നരയോടെ ഇവർ സഞ്ചരിച്ചിരുന്ന വാഹനം ടാങ്കറുമായി കൂട്ടിയിടിക്കുകയും തീഗോളമായി മാറിയതും.
ഭൂരിഭാഗം പേരും നല്ല ഉറക്കത്തിലായിരുന്നു അപകടസമയം.
Post a Comment
Thanks