മലപ്പുറം: നെടിയിരുപ്പില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് 17കാരി മരിച്ചു. പുല്‍പ്പറ്റ തോട്ടേക്കാട് സ്വദേശി ഗീതിക (17) ആണ് മരിച്ചത്
കോഴിക്കോട് പാലക്കാട് ദേശിയ പാതയില്‍ ബൈക്കും പാലക്കാട് ഭാഗത്തേക്ക് പോവുന്ന തമിഴ്നാട് റജിസ്ട്രേഷൻ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇന്നലെ രാത്രി 11:30 ഓടെ ബൈക്കില്‍ ഇവർ കോഴിക്കോട്ടേക്ക് പോവുകയായിരുന്നു.
കൂടെയുണ്ടായിരുന്ന ബന്ധു മിഥുൻ നാഥിനെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഗീതിക സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ മിഥുൻ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ഗീതികയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.
Post a Comment
Thanks