1000 രൂപ സ്ത്രീ സുരക്ഷാ പെൻഷൻ | അപേക്ഷ നൽകേണ്ടത് തദ്ദേശസ്ഥാപന സെക്രട്ടറിക്ക്

 


തിരുവനന്തപുരം: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച മാസം 1000 രൂപ സ്ത്രീ സുരക്ഷാ പെൻഷൻ പദ്ധതിയുടെ ഗുണഭോക്താവാകാൻ അപേക്ഷ നൽകേണ്ടത് തദ്ദേശസ്ഥാപന സെക്രട്ടറിമാർക്ക്. 


അപേക്ഷയോടൊപ്പം ഗുണഭോക്താക്കൾ ഐ.എഫ്.എസ്‌സി കോഡ്, ബാങ്ക് അക്കൗണ്ട് നമ്പർ, ആധാർ വിവരങ്ങൾ എന്നിവയും നൽകണം. തദ്ദേശസ്ഥാപന സെക്രട്ടറിമാർ ഗുണഭോക്തൃ പട്ടിക തയ്യാറാക്കി തദ്ദേശ വകുപ്പുസെക്രട്ടറി വഴി സോഷ്യൽ സെക്യൂരിറ്റി പെൻഷൻ കമ്പനിക്ക് കൈമാറണം. 


പദ്ധതിക്കായുള്ള മാനദണ്ഡങ്ങളും മാർഗ നിർദേശങ്ങളും സർക്കാർ പുറത്തിറക്കി.


സർക്കാരിന്റെ സാമൂഹ്യക്ഷേമ പദ്ധതികളിൽ ഗുണഭോക്താക്കളാകാത്ത എഎവൈ, പിങ്ക് റേഷൻ കാർഡുകളിൽ ഉൾപ്പെടുന്ന 35നും 60നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് അപേക്ഷിക്കാം. ട്രാൻസ് വുമണിനും അർഹതയുണ്ട്.


സംസ്ഥാനത്ത് സ്ഥിരതമാസം ഉള്ളവരാകണം അപേക്ഷകർ. വിധവാ പെൻഷൻ, അവിവാഹിത പെൻഷൻ, വികലാംഗ പെൻഷൻ, വിവിധതരം സർവീസ് പെൻഷൻ, കുടുംബ പെൻഷൻ, ക്ഷേമനിധി ബോർഡുകളിൽനിന്നുള്ള കുടുംബ പെൻഷൻ, ഇപിഎഫ് പെൻ ഷൻ എന്നിവ ലഭിക്കുന്നവർക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കില്ല. ഗുണഭോക്താവ് പദ്ധതി മാനദണ്ഡങ്ങളുടെ പരിധിയിൽവരുന്നുണ്ടെന്ന് സ്വയം സാക്ഷ്യപ്പെടുത്തി പ്രസ്‌താവന നൽകണം.


അനർഹമായി ആനുകൂല്യം കൈപ്പ റ്റിയാൽ, ലഭിച്ച തുകയുടെ 18 ശതമാനം പലിശ സഹിതം ഈടാക്കും. ഗുണഭോക്താക്കൾക്ക് അധാർ അടിസ്ഥാനത്തിൽ വാർഷിക മസ്റ്ററിങ് ഉണ്ടാകും. ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് തുക നൽകുക.

Post a Comment

Thanks

Previous Post Next Post