തിങ്കളാഴ്ച തിരൂരങ്ങാടി സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ചു സംഘടിപ്പിച്ച പരിപാടി ബഹു. തിരൂരങ്ങാടി നഗരസഭ ചെയർമാൻ ശ്രീ.കെ.പി.മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു.
50 ഓളം സംരംഭകർ പങ്കെടുത്ത പരിപാടിയിൽ തിരൂരങ്ങാടി താലൂക്ക് ഉപജില്ലാ വ്യവസായ ഓഫീസർ ശ്രീമതി.സൽന എം സ്വാഗതവും തിരൂരങ്ങാടി നഗരസഭ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.ഇക്ബാൽ കല്ലിങ്ങൽ അധ്യക്ഷത വഹിക്കുകയും ചെയ്തു. മലപ്പുറം ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ശ്രീ.ഗിരീഷ് എം. യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തുകയും ജില്ലാ വ്യവസായ കേന്ദ്രം മാനേജർ ശ്രീ. അബ്ദുൽ ലത്തീഫ് എ., തിരൂരങ്ങാടി താലൂക്ക് കെ എസ് എസ് ഐ പ്രസിഡന്റ് ശ്രീ. അനീഷ് പരപ്പനങ്ങാടി എന്നിവർ ആശംസകൾ അറിയിക്കുകയും ചെയ്തു. യോഗത്തിന് വേങ്ങര ബ്ലോക്ക് വ്യവസായ വികസന ഓഫീസർ ശ്രീമതി.ജയശ്രീ ഒ.കെ നന്ദി അറിയിച്ചു.
👉എം.എസ്.എം.ഇ.കൾ ആരംഭിക്കുന്നതിന് ആവശ്യമായ മാർഗ്ഗനിർദ്ദേശം നൽകുക, ലൈസൻസിംഗ്, ബ്രാൻഡിംഗ്, ക്വാളിറ്റി സ്റ്റാൻഡാർഡ്സ്, ആദായനികുതി, അക്കൌണ്ടിംഗ്, ജി.എസ്.ടി എന്നീ വിഷയങ്ങളിൽ സംരംഭകരുടെ സംശയങ്ങൾ ദൂരീകരിക്കുക, ആശങ്കകൾ പരിഹരിക്കുന്നതിനാവശ്യമായ ഉപദേശങ്ങൾ നൽകുക തുടങ്ങിയ ഉദ്ദേശ്യത്തോടെയാണ് വിവിധ മേഖലകളിലെ വിദഗ്ദ്ധരെ ഉൾപ്പെടുത്തി എം.എസ്.എം.ഇ, ക്ലിനിക് സംഘടിപ്പിച്ചത്
ലൈസൻസിംഗ്, ബ്രാൻഡിംഗ്, എന്നീ വിഷയങ്ങളിൽ ശ്രീ. വിഷ്ണു ആർ. ഉണ്ണിതാനും ക്വാളിറ്റി സ്റ്റാൻഡാർഡ്സ് വിഷയത്തിൽ ശ്രീ. അഭിലാഷ് പി.വിയും ക്ലാസ് എടുത്തു. ജി.എസ്.ടി.യിലെ പുതിയ പരിഷ്കാരങ്ങളെക്കുറിച്ചും, ആദായനികുതി, അക്കൌണ്ടിംഗ് വിഷയങ്ങളിൽ ശ്രീ.സൽമാനുൽ ഫാരിസ് സി.കെ., CMA, IBAT സംരംഭകരെ ബോധവൽക്കരിച്ചു. 50 ഓളം സംരംഭകർ പങ്കെടുത്ത ഈ പരിപാടി സംരംഭകർക്കുള്ള അറിവിന്റെയും വളർച്ചയുടെയും വേദിയായി മാറി.
വ്യവസായ വകുപ്പ് പദ്ധതികളെ കുറിച്ചും വിവിധ ലൈസൻസുകളെ കുറിച്ചുമുള്ള സംശയനിവാരണത്തിനായി ഹെൽപ് ഡെസ്ക് സൌകര്യവും പരീപാടിയിൽ ഒരുക്കിയിരുന്നു.


Post a Comment
Thanks