മൂന്നിയൂർ പഞ്ചായത്ത് രണ്ടാം വാർഡിലെ ഏട്ടച്ചാൽ ചെരിച്ചിയിൽ റോഡും ഏട്ടച്ചാൽ വലിയപറമ്പ് റോഡും ഉൽഘാടനം ചെയ്തു

മൂന്നിയൂർ പഞ്ചായത്ത് രണ്ടാം വാർഡിലെ ഏട്ടച്ചാൽ ചെരിച്ചിയിൽ റോഡും ഏട്ടച്ചാൽ വലിയപറമ്പ് റോഡും ഉൽസവാന്തരീക്ഷത്തിൽ P അബ്ദുൽ ഹമീദ് മാസ്റ്റർ MLA ഉൽഘാടനം ചെയ്തു

വികസനത്തിൻ്റെ വെളിച്ചം ഇത് വരെ എത്താതിരുന്ന മൂന്നിയൂർ പഞ്ചായത്തിലെ മുണ്ടിയൻമാട് ഏട്ടച്ചാൽ പ്രദേശത്ത് കാർ ഒരുക്കിയ ഉൽസവാന്തരീക്ഷത്തിലാണ് ഉൽഘാടനം നടന്നത്. MLA യുടെ ആസ്തി വികസന ഫണ്ടുപയോഗിച്ച് ഗതാഗതയോഗ്യമാക്കിയ മൂന്ന് റോഡുകളിൽ രണ്ടെണ്ണത്തിൻ്റെ ഉൽഘാടനം P അബ്ദുൽ ഹമീദ് മാസ്റ്റർ MLA നിർവ്വഹിച്ചു. മൂന്നിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് NM സുഹ്റാബി അദ്ധ്യക്ഷത വഹിച്ചു.

ഇടക്കാല തിരഞ്ഞെടുപ്പിൽ വിജയിച്ച TP സുഹ്റാബിയുടെ നിരന്തര പരിശ്രമത്തിൻ്റെ ഫലമായി പഞ്ചായത്തിൻ്റെതും ജില്ലാ പഞ്ചായത്തിൻ്റെതുമായി മറ്റ് വികസന പ്രവർത്തനങ്ങളും ഒന്നര വർഷത്തിനിടയിൽ നടപ്പാക്കുകയുണ്ടായി. തിങ്ങി നിറഞ്ഞ ജനക്കൂട്ടത്തെ സാക്ഷി നിർത്തി നടന്ന ചടങ്ങ് ബാൻ്റ്  വാദ്യത്തിൻ്റെ അകമ്പടിയോടെയും മധുരപലഹാര വിതരണത്തോടെയുമാണ് അരങ്ങേറിയത്. വൈസ് പ്രസിഡണ്ട് ഹനീഫ ആച്ചാട്ടിൽ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ pp മുനീർ മാസ്റ്റർ, CP സുബൈദ,  മെമ്പർമാരായ, A രമണി,പൂവ്വാട്ടിൽ ജംഷീന,മണമ്മൻ ഷംസുദ്ദീൻ, സഹീറ, മുൻ മെമ്പർ എം.എ. അസിസ് എന്നിവർ പ്രസംഗിച്ചു. രണ്ടാം വാർഡ് മെമ്പർ TP സുഹറാബി സ്വാഗതവും 6-ാം വാർഡ് മെമ്പർ pp സഫീർ നന്ദിയും പറഞ്ഞു.

Post a Comment

Thanks

Previous Post Next Post