അറവ് മാലിന്യസംസ്‌കരണ കേന്ദ്രത്തിലെ സംഘര്‍ഷം; DYFI ബ്ലോക്ക് സെക്രട്ടറി ഉള്‍പ്പെടെയുള്ള ജനകീയ സമരസമിതി നേതാക്കള്‍ക്കെതിരെ കേസെടുത്തത് പുന:പരിശോധിക്കണം: DYFI താമരശ്ശേരി ബ്ലോക്ക് കമ്മിറ്റി


  താമരശ്ശേരി: കട്ടിപ്പാറ പഞ്ചായത്തിലെ ഇറച്ചിപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന ഫ്രഷ് കട്ട് അറവുമാലിന്യ സംസ്‌കരണ കേന്ദ്രത്തിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പോലീസ് എടുത്ത കേസില്‍ DYFI ബ്ലോക്ക് സെക്രട്ടറി ടി. മഹറൂഫിനെ ഒന്നാം പ്രതിയാക്കിയത് പുന: പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ താമരശ്ശേരി ബ്ലോക്ക് കമ്മിറ്റി.


ഇന്നലെ രാവിലെ മുതല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാനായി അനുരഞ്ജന നീക്കം നടത്തുകയും സംഘര്‍ഷത്തിലേക്ക് നീങ്ങിയ ഘട്ടത്തില്‍ മുന്നില്‍ നിന്ന് തടയുകയും ചെയ്തത് ബ്ലോക്ക് പഞ്ചായത്ത് അംഗം കൂടിയായ ടി. മഹറൂഫ് ഉള്‍പ്പെടെയുള്ള സമര സമിതി നേതാക്കന്മാരാണ്.

സ്ത്രീകളും കുട്ടികളും പങ്കെടുത്ത് സമാധാനപരമായി നടന്ന സമരം അക്രമാസക്തമാക്കാന്‍ സമരസമിതി എന്ന നിലയില്‍ ആസൂത്രണം ചെയ്തിട്ടില്ല. എന്നാല്‍ ഇതിന്റെ മറവില്‍ ഏതെങ്കിലും തരത്തിലുള്ള മുതലെടുപ്പ് നടന്നോ എന്ന് പരിശോധിക്കണം.


പ്ലാന്റിനും തൊഴിലാളികള്‍ക്കും നേരെ നടന്ന അക്രമവും പ്രതിഷേധാര്‍ഹമാണ്. ജനങ്ങള്‍ ഉയര്‍ത്തിയ വിഷയം വളരെ ഗൗരവമുള്ളതാണ്. പ്ലാന്റുമായി ഉയര്‍ന്നുവന്ന പരാതികള്‍ പരിഹരിക്കാന്‍ അടിയന്തിര ഇടപെടല്‍ ഉണ്ടാവണമെന്ന് DYFI താമരശ്ശേരി ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.

Post a Comment

Thanks

Previous Post Next Post