വിഖായ ആക്റ്റീവ് വിങ്:വെസ്റ്റ് ജില്ലാ പരിശീലന ക്യാംപ് സംഘടിപ്പിച്ചു


പരപ്പനങ്ങാടി:'സന്നദ്ധ സേവനത്തിനൊരു യുവ ജാഗ്രത' എസ്.കെ.എസ്.എസ്. എഫ് മലപ്പുറം വെസ്റ്റ് ജില്ല വിഖായ ആക്റ്റീവ് വിങ്ങിൻ്റെ അഞ്ചാം ബാച്ച് അംഗങ്ങൾക്കുള്ള രണ്ടാംഘട്ട പരിശീലന ക്യാംപ് പരപ്പനങ്ങാടി മേഖലയിലെ കൊടക്കാട് വെസ്റ്റ് മുനീറുൽ ഇസ്‌ലാം മദ്റസയിൽ നടന്നു. എസ്.കെ.എസ്.എസ്. എഫ് സംസ്ഥാന ഉപാധ്യക്ഷൻ ഫഖ്റുദ്ദീൻ ഹസനി തങ്ങൾ കണ്ണന്തളി ഉദ്ഘാടനം ചെയ്തു. 

പി.പി മുനീർ ഉണ്ണ്യാൽ അധ്യക്ഷനായി. വിവിധ വിഷയങ്ങളിൽ ശഫീഖ് ദാരിമി ചെർള(മയ്യിത്ത് പരിപാലനം), അഷ്റഫ് സൂർപിൽ (ട്രാഫിക്), പി.എ സാദിഖ് ഫൈസി താനൂർ(വിഖായ:ഉദ്ദേശം, കർത്തവ്യം ), ഡോ.അബ്ബാസ്(ട്രോമാകെയർ), ഷാഹുൽ ഹമീദ്(ഫിസിക്കൽ) എന്നിവർ പരിശീലനം നൽകി. പാണക്കാട്  അബ്ദുഷീദലി ശിഹാബ് തങ്ങൾ, അനീസ് ഫൈസി മാവണ്ടിയൂർ, നൗഷാദ് ചെട്ടിപ്പടി, ഇഖ്ബാൽ മുക്കം, എസ്.എം തങ്ങൾ ചേളാരി, എ.പി.കെ തങ്ങൾ, യഹ്‌യ തങ്ങൾ ജമലുല്ലൈലി, ശിഹാബ് ചേലേമ്പ്ര, മുസ്തഫ പൈങ്കണ്ണൂർ, ശുഹൈബ് ആവിയിൽബീച്ച്, ഫർഹത്തുല്ല കുന്നുംപുറം, ശാഹിദ് ഫൈസി, ഹഫീള് കാളാട്, നിസാബുദ്ധീൻ ചെമ്മാട് സംസാരിച്ചു.


പടം:കൊടക്കാട് വെസ്റ്റ് മുനീറുൽ ഇസ്‌ലാം മദ്റസയിൽ നടന്ന  

എസ്.കെ.എസ്.എസ്. എഫ് മലപ്പുറം വെസ്റ്റ് ജില്ല വിഖായ ആക്റ്റീവ് വിങ് പരിശീലന ക്യാംപ്  ഫഖ്റുദ്ദീൻ ഹസനി തങ്ങൾ കണ്ണന്തളി ഉദ്ഘാടനം ചെയ്യുന്നു.

Post a Comment

Thanks

Previous Post Next Post