മൂന്നിയൂർ :ചുഴലിയിൽ കടലുണ്ടി പുഴയുടെ പാർശ്വ ഭിത്തി തകർന്നു. ഇതിനെ തുടർന്ന് ചുഴലി മസ്ജിദ് തഖ് വ , മുർശിദുസ്സുബയാൻ മദ്രസ എന്നിവക്ക് വലിയ അപകട ഭീഷണിയായിട്ടുണ്ട്. കരയിടിച്ചിൽ കൂടി അപകടം വർദ്ധിക്കുവാൻ ഏറെ സാധ്യതയുള്ളതായി നാട്ടുകാർ പറയുന്നു.
പുഴയോരത്തുള്ള പള്ളിയിലേക്കും മദ്രസയിലേക്കും പോകുന്ന പൊതു വഴിയാണ് കര ഇടിഞ്ഞ ഭാഗത്തുള്ളത്. മൂന്നു ഭാഗവും വെള്ളത്താൽ ചുറ്റപെട്ട ചുഴലി ഭാഗത്തെ പുഴയോര ഭിത്തി പല ഭാഗങ്ങളിലും ഇടിഞ്ഞു തകർന്നിട്ടുണ്ട്. അപകടം വർധിക്കുന്നതിന് മുമ്പായി അധികൃതരുടെ ഭാഗത്തു നിന്ന് അടിയന്തിര ശ്രദ്ധ ഉണ്ടാവണമെന്നും പരിഹാരം കാണണമെന്നും നാട്ടുകാർ ആവശ്യപെടുന്നു.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ.

Post a Comment
Thanks