താനൂർ: തിരുവസന്തം 1500 എന്ന ശീർഷകത്തിൽ എസ് വൈ എസ് താനൂർ സോൺ സ്നേഹലോകം ഇന്ന് പുത്തൻതെരുവിൽ നടക്കും. തിരുനബി (സ്വ)യുടെ ആയിരത്തി അഞ്ഞൂറാം ജന്മദിനം കൊണ്ട് സവിശേഷമയ ഈ വർഷത്തിൽ തിരുനബിയെ ആഴത്തിൽ പഠിക്കാനുള്ള ഒരു വർഷം നീണ്ടു നിൽക്കുന്ന ക്യാംപയിൻ്റെ തുടക്കം കൂടിയാണ് സ്നേഹലോകം.
തിരുനബി (സ്വ)യുടെ ജീവിതം, ദർശനം, സ്നേഹ വായ്പകൾ ചർച്ചയാവുന്ന ആറ് സെഷനുകൾ, സെമിനാർ അടക്കം പത്ത് മണിക്കൂർ നീണ്ടു നിൽക്കുന്ന പഠനവേദി രാവിലെ ഒമ്പതിന് തുടങ്ങി വൈകുന്നേരം ഏഴിന് അവസാനിക്കും.
രാവിലെ ഒമ്പതിന് പകര മുഹമ്മദ് അഹ്സനിയുടെ സാന്നിധ്യത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി പൊൻമള അബ്ദുൽ ഖാദർ മുസ്‌ലിയാർ സ്നേഹലോകം ഉദ്ഘാടനം ചെയ്യും. സയ്യിദ് സകരിയ്യ ജീലാനി വൈലത്തൂർ പ്രാർഥന നിർവ്വഹിക്കും.
തുടർന്ന് നടക്കുന്ന സെഷനുകളിൽ മധ്യമ നിലപാടിൻ്റെ സൗന്ദര്യം, ഉസ് വതുൻ ഹസന, രിസാലത്ത്, നബി സ്നേഹത്തിൻ്റെ മധുരം, തിരുനബി (സ്വ)യുടെ കർമ്മ ഭൂമിക എന്നീ വിഷയങ്ങളിൽ റഹ്മത്തുള്ള സഖാഫി എളമരം, സയ്യിദ് ജലാലുദ്ധീൻ ജീലാനി വൈലത്തൂർ, സജീർ ബുഖാരി വള്ളിക്കാട്, അബ്ദുൽ മജീദ് അരിയല്ലൂർ, ശാഫി സഖാഫി മുണ്ടമ്പ്ര എന്നിവർ സംസാരിക്കും. വൈകുന്നേരം നടക്കുന്ന പൂർണ്ണതയുടെ മനുഷ്യകാവ്യം സെമിനാറിൽ എം മുഹമ്മദ് സ്വാദിഖ് വെളിമുക്ക്, എം ജെ ശ്രീചിത്രൻ മണ്ണാർക്കാട്, ജഅ്ഫർ ചേലക്കര സംബന്ധിക്കും.
സമാപന സമ്മേളനത്തിൽ എസ് വൈ എസ് മലപ്പുറം വെസ്റ്റ് ജില്ല പ്രസിഡൻ്റ് അബുൽ മജീദ് അഹ്സനി ചെങ്ങാനി സ്നേഹ സന്ദേശം നൽകും. സമാപന ദുആക്ക് സയ്യിദ് എളങ്കൂർ മുത്തു കോയ തങ്ങൾ നേതൃത്വം നൽകും. പ്രീ റെജിസ്ട്രേഷൻ വഴി രജിസ്ട്രർ ചെയ്ത അഞ്ഞൂറിൽ അധികം സ്ഥിരം പ്രതിനിധികൾ, പ്രാസ്ഥാനിക, സൗഹൃദ, ബഹുജന പ്രതിനിധികളടക്കം ആയിരത്തോളം അംഗങ്ങൾ ക്യാമ്പിൽ പങ്കെടുക്കും. വിളംബരം, സ്നേഹാരവം, സ്നേഹ മക്കാനി, സ്നേഹത്തെരു, സ്നേഹ സഞ്ചാരം, തുടങ്ങി യൂണിറ്റ്, സർക്കിൾ തലങ്ങളിൽ വ്യത്യസ്ഥ പ്രചാരണ പരിപാടികൾ ഇതിനോടകം നടന്നു. നാളെ വെള്ളി യൂണിറ്റുകളിൽ പതാകദിനമായി ആചരിക്കും.
വാർത്താ സമ്മേളനത്തിൽ എസ് വൈ എസ് താനൂർ സോൺ പ്രസിഡണ്ട് ഷക്കീർ സഖാഫി മങ്ങാട്, സോൺ ജനറൽ സെക്രട്ടറി ഇബ്രാഹിം സുഹ് രി കുറുവട്ടിശ്ശേരി, ഷക്കീർ അഹ്സനി മീനടത്തൂർ, അബ്ദു റഊഫ് ഫാളിലി, ഷഫീഖ് സഖാഫി, കെ അഷ്കർ അലി, കെ പി ഇസ്മായിൽ പങ്കെടുത്തു.
إرسال تعليق
Thanks