മൂന്നിയൂർ:ഈ മാസം 21 ന് ചെമ്മാട് തലപ്പാറ റോഡിൽ ആലിൻചുവട് ടാറ്റ ഷോറൂമിന്റെ മുന്നിൽ ബൈക്കും ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്ക് പറ്റി കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്ന മൂന്നിയൂർ കുന്നത്ത് പറമ്പ് ബിരാൻപടി സ്വദേശി പേച്ചേരി ഫിറോസ് (42) മരണപ്പെട്ടു.
സൗദിയിലെ ജിസാനിൽ ജോലി ചെയ്തിരുന്ന ഫിറോസ് ലീവിൽ നാട്ടിലെത്തിയിട്ട് രണ്ട് മാസമെ ആയിട്ടുള്ളു. അപകടത്തിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഫിറോസിന്റെ കൂടെയുണ്ടായിരുന്ന സുഹ്രുത്ത് തുടിശ്ശേരി ജലീൽ പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു. ബസ്സിന്റെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന് പറയപ്പെടുന്നു.
മരണപ്പെട്ട ഫിറോസിന്റെ ഭാര്യ അംജദ. മക്കൾ: മുഹമ്മദ് ഐദിൻ, മുഹമ്മദ് ഐമൻ, മുഹമ്മദ് അദാൻ, മുഹമ്മദ് അസീൻ .
സഹോദരങ്ങൾ മുഹമ്മദ് കുട്ടി, ഹസൈൻ, ഹുസൈൻ, സാദിഖ്, സിദ്ദീഖ്, പരേതനായ റഹീം, ഖദീജ.
ഖബറടക്കം നടപടിക്രമങ്ങൾക്ക് ശേഷം കളത്തിങ്ങൽ പാറ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ നടക്കും.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ.

إرسال تعليق
Thanks