വൃക്ക മാറ്റിവെക്കൽ: തുടർചികിത്സക്കായി മഅ്ദനി ആശുപത്രിയിൽ


കൊച്ചി: വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് ശേഷം എറണാകുളത്തെ വസതിയിൽ കഴിയുകയായിരുന്ന പി.ഡി.പി. ചെയർമാൻ അബ്ദുന്നാസിർ മഅ്ദനിയെ എറണാകുളത്ത് മെഡിക്കൽ ട്രസ്റ്റ് ആശുപ്രതിയിൽ പ്രവേശിപ്പിച്ചു.


മഅ്ദനിക്ക് എക്കോ, ഇ.സി.ജി, എക്സറേ, ഡോപ്ളർ സ്കാനുകൾ തുടങ്ങി പരിശോധനകൾ നടത്തിയെന്ന് ബന്ധു മുഹമ്മദ് റജീബ് അറിയിച്ചു. മെഡിക്കൽ ട്രസ്റ്റ് ഹോസ്പ‌ിറ്റലിലേ നേഫ്രോളജിസ്റ്റ് ഡോ. പി.എച്ച്. മുഹമ്മദ് ഇഖ്ബാലിൻ്റെ നേതൃത്വത്തിൽ വിദഗ്‌ധ മെഡിക്കൽ സംഘം വിശദമായ പരിശോധനകൾക്കും നിരീക്ഷണങ്ങൾക്കും വിധേയമാക്കി


വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് ശേഷം ഡോക്ടറമാരുടെ സൂക്ഷ്‌മ നിരീക്ഷണത്തിലും സന്ദർശക നിയന്ത്രണത്തിലും മുന്ന് മാസമായി കഴിഞ്ഞിരുന്ന മഅദനിക്ക് രക്തസമ്മർദം കുറയുക, ഇടക്കിടക്ക് കടുത്ത ശ്വാസതടസ്സം അനുഭവപ്പെടുക, ഹൃദയമിടിപ്പ് കൂടുക, ഡയബറ്റിക് ന്യൂറോപ്പതി മൂലം ദീർഘകാലമായി തുടരുന്ന ശരീരത്തിലെ രക്തചംക്രമണ വ്യവസ്ഥക്കുണ്ടായ തകരാറുകൾ തുടങ്ങിയ രോഗങ്ങൾ ശരീരത്തെ ബാധിക്കുന്നുണ്ട്. അതിനെ തുടർന്നാണ് മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്.


കഴിഞ്ഞ ഫെബ്രുവരിയിൽ കിഡ്നി മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് ശേഷം ദീർഘകാലം വിവിധ രോഗങ്ങൾക്ക് ചികിൽസ തേടിയിരുന്നു. തുടർന്ന് ഡോക്ടർമാരുടെ കർശന നിരീക്ഷണത്തിൽ വീട്ടിൽ തുടരുകയായിരുന്നു. ഭാര്യ സൂഫിയ മഅദനി, പി.ഡി.പി സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് റജീബ്, സലിം ബാബു എന്നിവർ അദ്ദേഹത്തോടൊപ്പം ആശുപത്രിയിലുണ്ട്.

Post a Comment

Thanks

أحدث أقدم