കൊടിഞ്ഞി: ജൽ ജീവൻ മിഷൻ പദ്ധതിക്ക് വേണ്ടി രണ്ടു വർഷമായി പൊളിച്ചിട്ട കൊടിഞ്ഞി പള്ളിക്കത്താഴം IEC റോഡിന്റെ വർക്ക് മാസങ്ങളായി നിശ്ചലാവസ്ഥയിലായിരുന്നു. ആയിരക്കണക്കിന് ആളുകൾ ദൈനം ദിനം ഉപയോഗിക്കുന്ന ഈ റോഡ് പുതിയ ടെണ്ടർ പ്രകാരം ആറ് മാസം മുൻപാണ് വർക്ക് തുടങ്ങിയത്. മഴക്കാലത്ത് വെള്ളക്കെട്ടുകൾ കാരണം വാഹന ഗതാഗതവും കാൽനടയാത്രയും തടസ്സപ്പെടുന്നത് പതിവാണ് എന്ന കാരണ
ന്നാലാണ് ഈ വർക്കിൽ ഡ്രൈനേജ് കൂടി ഉൾപ്പെടുത്താൻ തീരുമാനിച്ചത്.ഈ ഡ്രൈനേജിന്റെ സ്ലാബുൾ വർക്ക് ചെയ്തിന് പിറകെ പലതും തകർന്ന് വീണിരുന്നു.
എന്നാൽ മാനദണ്ഡങ്ങൾ പാലിക്കാതെ നിർമ്മിച്ച ഈ ഡ്രൈനേജിന്റെ സ്ലാബുകളിൽ സിമന്റ് കലക്കിയൊഴിച്ച് തൽക്കാലം ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് കരാറുകാരൻ ശ്രമിച്ചത്. വർക്ക് നടക്കുമ്പോൾ ഒരു അധികാരിയും ഇവിടേക്ക് തിരിഞ്ഞു നോക്കിയിരുന്നില്ല. എത്ര അനുപാദത്തിൽ സിമന്റും കമ്പിയും ചോർത്തു എന്ന് പരിശോധിക്കാൻ ആരും തയ്യാറായിരുന്നില്ല.തൊഴിലാളികൾ മേലേ നിന്നും നൽകുന്ന ആജ്ഞപ്രകാരം
തന്നിഷ്ടത്തിലാണ് വർക്ക് നടന്നിരുന്നത് എന്ന് നാട്ടുകാർക്ക് കാണാമായിരുന്നു. ഈ പ്രഹസന വർക്കിനെതിരെ ജനങ്ങൾ പ്രതികരിക്കും എന്ന് ബോധ്യമായപ്പോൾ വരുന്ന ഇരുപത്തിയൊന്നാം തിയതി റോഡ് കോൺഗ്രീറ്റ് ആരംഭിക്കുമെന്നാണ് ഇപ്പോൾ പറയുന്നത്.അധികാരികളുടേയും കരാറുകാരുടെയും അനാസ്ഥയിലും കെടുകാര്യസ്ഥതയിലും പ്രതിഷേധിച്ച് തിരുത്തി നിവാസികൾ ശക്തമായ സമര പരിപാടികളുമായി രംഗത്തിറങ്ങിയിരിക്ക
യാണ്.മാനദണ്ഡങ്ങൾ പാലിച്ച് സ്ലാബുകൾ പുനർ നിർമ്മിക്കാതെ റോഡ് നിർമ്മാണം തുടരുകയാണെങ്കിൽ കടുത്ത സമരമുറകളുമായി മുന്നോട്ട് പോകും എന്ന് പരിപാടിയിൽ പങ്കെടുത്തവർ പ്രതിജ്ഞ ചെയ്തു.നൂറിലധികം ആളുകൾ പങ്കെടുത്ത പരിപാടിയിൽ കെ കെ കരീം സികെ അബ്ദുറഹിമാൻ , ഫൈസൽ സി കെ , സലാം എംപി, കെ കെ ഫിർദൗസ് അടക്കം നിരവധി പേര് സംസാരിച്ചു.

Post a Comment
Thanks