നന്നമ്പ്ര കോൺഗ്രസിലെ പ്രശ്നങ്ങൾക്ക് പരിഹാരമായില്ല. യൂ ഡിഎഫ് ചർച്ച തുടങ്ങാനാകാതെ ലീഗ്. പഞ്ചായത്ത് കോൺഗ്രസ് വിഭാഗങ്ങൾക്കിടയിലുള്ള തർക്കങ്ങൾ പരിഹാരമാകാത്ത തിനാൽ സീറ്റ് ധാരണ സംബന്ധിച്ച് ചർച്ച തുടങ്ങാൻ പറ്റാത്തതി ന്റെ അമർഷത്തിലാണ് ലീഗ്. ഏറെക്കാലത്തിനു ശേഷം കോൺഗ്രസ് എല്ലാ വിഭാഗങ്ങളും: ഒറ്റക്കെട്ടായി യുഡിഎഫിനൊപ്പം നിന്നതിന് ശേഷം ഇപ്പോൾ വിണ്ടും അസ്വാരസ്യം തുടങ്ങിയത് യൂഡിഎഫിനെ ബാധിക്കുമോ എന്ന ആശങ്കയിലാണ് ലീഗ്.
യു ഡിഎഫ് ലെയ്‌സൻ കമ്മിറ്റിയിൽ കോൺഗ്രസ് വിഭാഗത്തിൽ അധി കമായി 2 പേരെ കൂടി ഉൾപ്പെടുത്തിയതാണ് പുതിയ തർക്കത്തിന് കാരണം. നേരത്തെ ചെയർമാനുൾപ്പെടെ 3 പേർ എ വിഭാഗത്തിനും 5 പേർ ഐ വിഭാഗത്തിനുമാണ് ഉണ്ടായിരുന്നത്.
ഇതിൽ എ വിഭാഗത്തിൽ ഉണ്ടായിരുന്ന ചെയർമാൻ എൻ. വി.മുസക്കൂട്ടി വി.എസ്.ജോയ് പക്ഷക്കാരനാണ്. എ വിഭാഗത്തിലെ മണ്ഡലം പ്രസിഡന്റ് ഷാഫി പൂക്കയിൽ, പച്ചായി മുഹമ്മദ് ഹാജി എന്നിവർ ആര്യാടൻ പക്ഷക്കാരുമാണ്. എന്നാൽ കഴി ഞ്ഞയാഴ്ച് നടന്ന യുഡിഎഫ് വാർഡ് ഭാരവാഹികളുടെ കൺവൻഷന് തലേന്ന് വി.എസ്.ജോയ് വിഭാഗത്തിലെ സി.കെ.അബ്‌ദു ബാപ്പു. വളപ്പിൽ സക്കീർ എന്നിവരെക്കൂടി ഉൾപ്പെടുത്തി ഡിസിസി പ്രസിഡന്റ് കത്തുനൽകിയതാണ് പുതിയ തർക്കത്തിന് കാരണം. ഇതിനെ ഐ വിഭാഗവും ഷൗക്കത്ത് വിഭാഗവും എതിർത്തു. യൂഡിഎഫ് കൺവൻഷൻ ഈ വിഭാഗങ്ങൾ ബഹി ഷ്കരിച്ചു. പിന്നീട് വെള്ളിയാമ്പുറത്ത് വിളിച്ചു ചേർത്ത നേതൃ യോഗത്തിലും ഈ വിഭാഗം പങ്കെടുത്തില്ല.
ഇതോടെ യുഡിഎഫ് ചർച്ച വഴിമുട്ടി. കോൺഗ്രസ് വിഭാഗങ്ങൾ ഒന്നിച്ചു വരണമെന്നാണ് ലീഗിന്റെ ആവശ്യം
2 പേരെ അധികമായി ഉൾപ്പെടുത്തിയത് പിൻവലിക്കാതെ സഹകരിക്കില്ലെന്നാണ് ബഹിഷ്‌കരിച്ച കോൺഗ്രസ് വിഭാഗങ്ങൾ പറയുന്നത്.
ലീഗ് നേത്യത്വം കഴിഞ്ഞ ദിവസം കോൺഗ്രസ് ജില്ലാ നേതൃത്വത്തെയും യൂഡിഎഫ് നേതൃത്വത്തെയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്. തർക്കങ്ങൾ ഉടൻ പരിഹരിച്ച് സീറ്റ് ചർച്ച
ആരംഭിക്കാൻ അവസരമുണ്ടാക്ക ണമെന്നാണ് ആവശ്യം തർക്കം പരിഹരിക്കാൻ യൂഡിഎഫ് സീറ്റ് ചർച്ചയ്ക്കായി 4 അംഗങ്ങളെ ചുമതലപ്പെടുത്താനാണ് കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനം എന്നാണറിയുന്നത്. 3 വിഭാഗങ്ങളിൽ നിന്നുള്ള ഓരോ പ്രതിനിധികളും മുതിർന്ന ഒരു കോൺഗ്രസ് നേതാവിനെയും ചർച്ചക്ക് ചുമതലപ്പെടുത്താനാണ് നീക്കം.
21 സീറ്റിൽ 13 സീറ്റിൽ ലീഗും 7 സീറ്റിൽ കോൺഗ്രസും ഒരു സീറ്റ് വെൽഫെയർ പാർട്ടിയുമായിരുന്നു യുഡിഎഫിൽ മത്സരിച്ചിരുന്നത്. ലീഗിന് 12 അംഗങ്ങളും കോൺഗ്രസിന് 5 അംഗങ്ങളുമാണുളളത്. ഇപ്പോൾ പഞ്ചായത്തിൽ 3 സീറ്റ് കൂടിയിട്ടുണ്ട്. ഇതിൽ കോൺഗ്രസിന് എത്ര സീറ്റ് അനുവദിക്കും. ഏതൊക്കെ സീറ്റുകൾ നൽകും എന്നതു സംബന്ധിച്ച് തീരുമാനമാകാനുണ്ട്.
ഇതിനിടെ മുസ്ലിം ലീഗ് മൽസരിക്കുന്ന പതിനാലാം വാർഡിൽ പനയത്തിൽ ജയഫറിനെ വാർഡ് കമ്മറ്റി പ്രഖ്യാപനം നടത്തി.
ജാഫർ ഗ്രഹസന്ദർശനം തുടങ്ങുകയും ചെയ്തിട്ടുണ്ട്.
ലീഗ് മണ്ഡലം സെക്രട്ടറി കുഞ്ഞിമരക്കാർ, പച്ചായി മുയ്തീൻ കുട്ടി മാസ്റ്റർ ഇന്നിവർ ഇപ്രാവിശ്യം സ്ഥാനാർത്ഥികളാകാൻ സാധ്യതയുണ്ട്.
Post a Comment
Thanks