കുന്നത്ത് പറമ്പ് സ്കൂൾ കലോൽസവം സമാപിച്ചു


മൂന്നിയൂർ: കുന്നത്ത് പറമ്പ് എ എം യു പി സ്കൂൾ  കലോത്സവം 'ആർട്ടെ ക്സിയ' 2025 നടത്തി. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സമിതി ചെയർമാൻ സ്റ്റാർ മുഹമ്മദ് ഉദ്ഘാടനം ചെയ്തു.  ചടങ്ങിൽ പിടിഎ പ്രസിഡണ്ട്  അഫ്സത്ത് പി.കെ. അധ്യക്ഷതവഹിച്ചു. അന്ധതയെ കലകൊണ്ട് അതിജീവിച്ച പ്രശസ്ത മിമിക്രി - മാജിക് കലാകാരൻ 

സുഹൈൽ മാസ്റ്റർ തിരൂരങ്ങാടി മുഖ്യാതിഥിയായി. അദ്ദേഹം അവതരിപ്പിച്ച  മിമിക്രിയും  മാജിക്കും ഏറെ ഹൃദ്യമായി.

 പി ടി എ വൈസ് പ്രസിഡണ്ട്  ആബിദ് പൂത്തട്ടായി, സ്കൂൾ മാനേജർ  പി വി പി അഹമ്മദ് മാസ്റ്റർ, പി.ടി.എ അംഗങ്ങളായ അഷ്റഫ് കളത്തിങ്ങൽപ്പാറ, അലി , പ്രദീപൻ മാസ്റ്റർ, ഗിരീഷ് മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു.  ജില്ലാ ഉപജില്ല കായിക മേളയിൽ വിജയികളായ വിദ്യാർത്ഥികളെ ആദരിച്ചു. പ്രധാനധ്യാപകൻ പ്രശാന്ത് മാസ്റ്റർ സ്വാഗതവും  സ്റ്റാഫ് സെക്രട്ടറി ഷബീർ അലി മാസ്റ്റർ നന്ദിയും  പറഞ്ഞു.

  രണ്ടുദിവസങ്ങളിലായി നീണ്ടുനിന്ന കലോത്സവത്തിൽ ഒപ്പന, തിരുവാതിരക്കളി, മാപ്പിളപ്പാട്ട്, നാടോടി നൃത്തം, അറബി സംഘഗാനം, വിവിധ ഭാഷയിലുള്ള പദ്യ പാരായണം, ലളിതഗാനം തുടങ്ങിയ കുട്ടികളുടെ വൈവിധ്യങ്ങളായ  കലാ മത്സരങ്ങൾ സംഘടിപ്പിച്ചു.

Post a Comment

Thanks

Previous Post Next Post